scorecardresearch

ഹൃദയാരോഗ്യത്തിന് അവധിക്കാലം നല്ലതാണെന്ന് പഠനം

തിരക്കേറിയ ജീവിതത്തിൽ ജോലിക്കാർക്ക് അവധി അത്യാവശ്യമാണെന്നതിൽ യാതൊരു സംശയവുമില്ല

തിരക്കേറിയ ജീവിതത്തിൽ ജോലിക്കാർക്ക് അവധി അത്യാവശ്യമാണെന്നതിൽ യാതൊരു സംശയവുമില്ല

author-image
Lifestyle Desk
New Update
heart, ie malayalam

തിരക്കേറിയ ജീവിതത്തിൽനിന്നും അവധിയെടുത്ത് വിശ്രമിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടാകുന്നത് കുറയ്ക്കുമെന്ന് പഠനം. അവധിക്കാലം ആഘോഷിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് നിരവധി തെളിവുകളുണ്ടെന്ന് യുഎസിലെ സിറാകസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നു. ഹൃദയാരോഗ്യത്തിന് അവധിക്കാലം ഏറെ ഗുണകരമെന്നാണ് ഗവേഷകർ കണ്ടെത്തിയത്.

Advertisment

ഒരു വർഷത്തിൽ കൃത്യമായി ഇടവേളകളെടുത്ത് അവധിക്കാലത്തിന് പോകുന്നവർക്ക് മെറ്റബോളിക് സിൻട്രോമും മെറ്റബോളിക് ലക്ഷണങ്ങളും കുറഞ്ഞിരിക്കുമെന്ന് സിറാകസ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ബ്രെയ്സ് ഹൃസ്ക പറഞ്ഞു.

''ഹൃദയസംബന്ധമായ അസുഖത്തിന് കാരണമാകുന്ന ഘടകങ്ങളാണ് മെറ്റബോളിക് സിൻട്രോം. നിങ്ങളിൽ അത് കൂടുതലാണെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുളള സാധ്യത കൂടുതലാണ്,'' ഹൃസ്ക പറഞ്ഞു. അവധിയെടുത്ത് ഉല്ലാസയാത്രകൾക്ക് പോകുന്നവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ മറ്റുളളവരെക്കാൾ കുറവാണെന്ന് പഠനത്തിൽ ഞങ്ങൾക്ക് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

അവധിക്കാലം ഹൃദയാരോഗ്യത്തെ എങ്ങനെയാണ് സഹായിക്കുന്നതിനുളള ഗവേഷണം ഇപ്പോഴും നടക്കുന്നുണ്ട്. പക്ഷേ തിരക്കേറിയ ജീവിതത്തിൽ ജോലിക്കാർക്ക് അവധി അത്യാവശ്യമാണെന്നതിൽ യാതൊരു സംശയവുമില്ല. 80 ശതമാനം മുഴുസമയ ജോലിക്കാർക്കും അവധിക്കാലം ലഭ്യമാണ്, എന്നാൽ പകുതിയിൽ താഴെ ആളുകൾ മാത്രമാണ് അത് ഉപയോഗിക്കുന്നതെന്ന് ഹൃസ്ക പറഞ്ഞു.

Advertisment

ആളുകൾ കിട്ടുന്ന അവധിക്കാലം പരമാവധി പ്രയോജനപ്പെടുന്നത് അവരുടെ ആരോഗ്യത്തിന് ഏറെ സഹായകമാണെന്നാണ് തങ്ങളുടെ പഠനം നിർദേശിക്കുന്നതെന്നും ഹൃസ്ക അഭിപ്രായപ്പെട്ടു.

Heart Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: