ഒരാളുടെ ഡയറ്റിൽ ആന്റി- ഇൻഫ്ലാമാറ്ററി ഗുണമുള്ള ഭക്ഷണവും ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷികമാണ്. അല്ലാത്തപക്ഷം പ്രമേഹം പോലുള്ള രോഗങ്ങൾക്ക് സാധ്യതകൾ ഏറെയാണ്. ആന്റി- ഇൻഫ്ലാമാറ്ററി ഗുണമുള്ള ഭക്ഷണങ്ങളിൽ പ്രധാനമാണ് കൂൺ. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും കൂണുകൾ സഹായിക്കും. അന്നജം ഇല്ലാത്ത, ധാരാളം ഫൈബർ അടങ്ങിയ പച്ചക്കറിയെന്ന പ്രത്യേകതയും കൂണിനുണ്ട്.

ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവകുപ്പിന്റെ അഭിപ്രായത്തിൽ, കൂണുകൾ ഗ്ലൈസെമിക് നിയന്ത്രണത്തിന് സഹായിക്കുന്നു. അന്നജം ഇല്ലാത്ത പച്ചക്കറികൾ ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ക്യാൻസർ എന്നിവയ്ക്കുള്ള അപകടസാധ്യത കുറയ്ക്കുമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അന്നജം ഇല്ലാത്ത പച്ചക്കറികളിൽ കാർബോഹൈഡ്രേറ്റും വളരെ കുറവാണ്. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തിൽ, പ്രമേഹരോഗികൾ അന്നജമില്ലാത്ത പച്ചക്കറികളാണ് ഡയറ്റിൽ കൂടുതലും ഉൾപ്പെടുത്തേണ്ടത്.

ശരീരഭാരം നിയന്ത്രിക്കാനും കൂൺ പോലുള്ള അന്നജമില്ലാത്ത പച്ചക്കറികൾ നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. കുറഞ്ഞ കലോറിയുള്ള, കൂടുതൽ ജലാംശവും നാരുകളും അടങ്ങിയിരിക്കുന്ന കൂൺ ഭക്ഷണം അമിതമായി കഴിക്കുന്നത് തടയാനും സഹായിക്കും. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ കൂടുതൽ കൂൺ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും.

Read more: മധുരക്കിഴങ്ങ് ഡയറ്റിലുൾപ്പെടുത്താം, ഗുണങ്ങളേറെ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook