കൊറോണ വൈറസ് ആഗോളതലത്തിൽ സൃഷ്ടിച്ച ആശങ്കകൾ ആളുകളെ ചില വസ്തുക്കളുടെ ശേഖരം ആരംഭിക്കാനും പ്രേരിപ്പിക്കുന്നതായി കണ്ടെത്തല്‍. വൈറസ് പടരാതിരിക്കാൻ സഹായിക്കുന്ന ഹാൻഡ് സാനിറ്റൈസർ, ഫെയ്സ് മാസ്കുകൾ, ടോയ്ലറ്റ് പേപ്പർ, കോണ്ടം പോലുള്ള ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
This photo just in from a mate in Japan – the #HongKong toilet paper panic-buying infodemic has well and truly landed… pic.twitter.com/WowvTIbVp4
— Jarrod Watt (@Jay_Watt) February 28, 2020
ടോയ്ലറ്റ് പേപ്പറിന്റെ ‘പാനിക്ക് ബയിംഗ്’
ഓസ്ട്രേലിയയിൽ വൈറസ് പടരുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന പാടെ ആളുകള്‍ ടോയ്ലറ്റ് പേപ്പറിന്റെ ‘പാനിക്ക് ബയിംഗ്’ ആരംഭിച്ചു. പെട്ടന്നുള്ള ടോയ്ലറ്റ് പേപ്പർ ഡിമാന്‍ഡ് കാരണം സിഡ്നിയിലെ ചില സൂപ്പർമാർക്കറ്റ് ശൃംഖലകൾ വാങ്ങൽ പരിധി നാല് പാക്കറ്റ് ആയി നിശ്ചയിക്കാന്‍ നിര്‍ബന്ധിതരായി എന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓസ്ട്രേലിയ സ്വന്തമായി ടോയ്ലറ്റ് പേപ്പർ നിർമ്മിക്കുകയും അവിടെ ആവശ്യത്തിന് കരുതൽ ശേഖരങ്ങൾ ഉണ്ടെങ്കിലും ആളുകള്‍ പരിഭ്രാന്തരാകുന്നു എന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. അവശ്യവസ്തുക്കൾ ശേഖരിക്കുന്നവരുടെ നിരവധി ചിത്രങ്ങള്‍ #Toiletpapergate, #toiletpapercrisis എന്നീ ഹാഷ്ടാഗുകളുടെ അകമ്പടിയോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പരിഭ്രാന്തരായി ടോയ്ലറ്റ് പേപ്പർ വാങ്ങിക്കൂട്ടുന്ന ആദ്യ രാജ്യം ഓസ്ട്രേലിയയല്ല. സിംഗപ്പൂർ, ജപ്പാൻ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ സമാനമായ ‘പാനിക്ക് ബയിംഗ്’ കാണുന്നുണ്ട്. കൊറോണ കേസുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് യുഎസിലും ടോയ്ലറ്റ് റോളുകളുടെ വിൽപ്പനയില്‍ വർധനയുണ്ടായിട്ടുണ്ട്.
Condoms in Singapore sold out amidst coronavirus fear. Since Singaporeans have been using the condom as a protective measure when touching the elevator buttons in their apartments and other buildings to prevent being contaminated. pic.twitter.com/uGfghE4ZNy
— Siddharth Misra (@sidart_misra) February 13, 2020
ഗര്‍ഭനിരോധന ഉറകള്‍
വീഡിയോ ഗെയിമുകൾ, യോഗ മാറ്റുകൾ എന്നിവ പോലുള്ള ഹോം എന്റർടൈൻമെന്റ് കിറ്റുകളുടെ വിൽപ്പനയിലും വർധനയുണ്ടായതായി ‘ദി സൺ’ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ കോണ്ടം (ഗര്‍ഭനിരോധന ഉറ) വിൽപ്പനയിലും വർധനയുണ്ടായി.
ഗർഭനിരോധന ഉറകല് വില്ക്കാന് വച്ച ശൂന്യമായ ഷെൽഫിന്റെ ചിത്രം ‘എന്താണ് സംഭവിച്ചതെന്ന് ആർക്കെങ്കിലും പറയാമോ?’ എന്ന കുറിപ്പോടെ ഒരു സിഡ്നി നിവാസി പോസ്റ്റ് ചെയ്തതായി ഡെയ്ലി മെയിൽ റിപ്പോർട്ടു ചെയ്തു. കൊറോണ വൈറസ് ബാധിക്കാതിരിക്കാൻ വിരലുകളിൽ കോണ്ടം ഉപയോഗിക്കാൻ ഒരു വൈറൽ പോസ്റ്റ് ആളുകളെ പ്രോത്സാഹിപ്പിച്ചതിനെ തുടർന്നാണ് കോണ്ടം പാക്കറ്റുകളുടെ വിൽപ്പന കുതിച്ചുയർന്നതെന്ന് ഡെയിലി മെയില്‍ പറയുന്നു.
ബേക്കിംഗ്, റോസ്റ്റ് ഉപകരണങ്ങൾ
ചൈനീസ് ഇ-കൊമേഴ്സ് സൈറ്റുകളായ പിൻഡുഡുവോ ഹെയർ കട്ടിംഗ് കിറ്റുകളും കോണ്ടങ്ങളും ഈ സീസണിലെ ജനപ്രിയ ഇനങ്ങളാണെന്ന് പറഞ്ഞപ്പോള്‍, മറ്റൊരു വെബ്സൈറ്റായ ജെഡി ഡോട്ട് കോമിന്റെ ബേക്കിംഗ്, റോസ്റ്റിംഗ് ഉപകരണങ്ങളുടെ വിൽപ്പനയിലും വർധനവുണ്ടായതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
@whoWe are joining @tiktok to provide you with reliable and timely public health advice! Our first post: How to protect yourself from ##coronavirus ?♬ original sound – who
ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നത് എന്താണ്
പതിവായി കൈകഴുകുക, മാസ്ക് ധരിക്കുക, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക എന്നിവ ഉൾപ്പെടെ വൈറസ് പടരാതിരിക്കാനായി നല്ല ശുചിത്വം പാലിക്കാനാണ് ആരോഗ്യ ഏജൻസികൾ നിര്‍ദ്ദേശിക്കുന്നത്. എന്നിരുന്നാലും, രോഗബാധിതരായവർ, രോഗബാധിതരാണെന്ന് സംശയിക്കുന്നവർ അല്ലെങ്കിൽ ആളുകൾക്ക് വൈദ്യസഹായം നൽകുന്നവർ മാത്രമേ മാസ്കുകൾ ഉപയോഗിക്കാവൂ എന്നും അവര്‍ നിഷ്കര്‍ഷിക്കുന്നുണ്ട്.
Read Here: Toilet paper to condoms, unusual things people are stockpiling globally due to the corona virus