scorecardresearch
Latest News

വേനല്‍ ചൂടില്‍ ശരീരം തണുപ്പിക്കാന്‍…

വേനല്‍ച്ചൂടില്‍ ശരീരം തനുപ്പിക്കാം ചില ലളിതമായ മാര്‍ഗങ്ങള്‍

summer, summer heat, indian summer, delhi summer, ayurveda, detox, body detox, yoga, health, dehydration, summer dehydration, fruits, vegetables, yoga asana, indian express, indian express news, ചൂട്, ചൂട് കൂടുന്നു, ചൂട് കാലം, ചൂട് കുരു മാറാന്‍, ശരീരം തണുക്കാന്‍, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, ഐ ഇ മലയാളം

പൊള്ളുന്ന ചൂടിൽ നിങ്ങളുടെ ശരീരത്തെ തണുപ്പിക്കാൻ ചില ലളിത മാർഗങ്ങൾ

വേനൽകാലത്ത് സുര്യരശ്മികൾ ശക്തമായി ഭൂമിയിലേക്ക് എത്തുന്നതിനാൽ നിർജ്ജലീകരണം, സൺ സ്ട്രോക്കുകൾ, അമിതമായ വിയർപ്പ്, തളർച്ച എന്നിവ അനുഭവപ്പെടുക സ്വാഭാവികമാണ്. അതു കൊണ്ടു തന്നെ നിരന്തരമായിഎപ്പോഴും വെള്ളമോ അല്ലെങ്കിൽ ചൂട് ശമിപ്പിക്കുന്ന പാനീയങ്ങളോ കുടിക്കുകയും, കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും വേണം. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധയും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

ആയുർവേദ കൺസൾട്ടന്റായ ഡോ. അശ്വിനി കൊന്നൂർ, ഈ വേനൽ കാലത്ത് ചൂടിനെ പ്രതിരോധിക്കാനുള്ള അഞ്ച് മികച്ച മാർഗങ്ങൾ നിർദേശിക്കുന്നു.

വേഗം ദഹിക്കുന്ന ഭക്ഷണം

നമ്മൾ കഴിക്കുന്നതെല്ലാം തന്നെ നമ്മുടെ ശരീരത്തിന്റെ ഊർജ്ജത്തെ ബാധിക്കുന്നു. വേനൽ കാലത്ത് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതാകും നല്ലത്. ഈ സമയങ്ങളിൽ പൊതുവെ ദഹന പ്രക്രിയ വേഗം കുറഞ്ഞാണ് നടക്കുന്നത്, അപ്പോൾ വേഗം ദഹിക്കുന്ന ഭക്ഷണം കഴിച്ചാൽ നമ്മുടെ ശരീരത്തിന്റെ പ്രക്രിയകൾ ശരിയായി നടക്കുകയും, നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാതിരിക്കുകയും ചെയ്യും. ഉപ്പും എരിവും കൂടിയ ഭക്ഷണങ്ങൾ തീർത്തും ഒഴിവാക്കുക, പെട്ടെന്ന് ദഹിക്കുന്ന ചില താഴെ കൊടുത്തിരിക്കുന്ന തരം ഭക്ഷണങ്ങള്‍ വേനലില്‍ ശീലമാക്കുക

  • തൈര്‌
  • വേവിച്ച വെളുത്ത അരി
  • കോരമീൻ
  • സാധാരണ കഞ്ഞി
yogurt, summer, summer heat, indian express, indian express news
Eating yogurt during summers is good for the body. (Photo by Getty Images)

പച്ചക്കറികളും, പഴങ്ങളും ശേഖരിച്ച് വയ്‌ക്കുക

പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോളിക് ആസിഡുകൾ, ധാതുക്കൾ എന്നിവയുടെ അളവ് വളരെ കൂടുതലാണ്. ഇത് ശരീരത്തിലെ പ്രക്രിയകൾ നടക്കാൻ അനിവാര്യവുമാണ്‌. ഹൃദയത്തിന്റെ പ്രവർത്തനത്തിന് സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പും ഇവയിൽ അടങ്ങിയിട്ടുണ്ട്. വേനൽ കാലത്തിന് ഏറ്റവും അനിയോജ്യമായവ താഴെ ചേർക്കുന്നു,

  • വെള്ളരിക്ക
  • ബെറീസ്
  • തണ്ണിമത്തൻ
  • സിട്രിക് പഴങ്ങൾ
  • അവോക്കാഡോ

ദ്രാവകങ്ങൾ കൂടുതല്‍ കുടിക്കുക

വേനൽ കാലത്ത് പൊതുവെ ശരീരത്തിൽ ജലാംശം കുറവായതിനാൽ ദ്രാവക രൂപത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ പ്രധാനമാണ്. ദ്രാവകങ്ങൾ നമ്മുടെ ശരീരത്തിലെ ജലാംശത്തെ നിലനിര്‍ത്തുകയും, ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു.

മദ്യം അടങ്ങിയിട്ടുള്ള പാനീയങ്ങൾ ഒഴിവാക്കി പകരം പഴച്ചാറുകൾ, നാരങ്ങ വെള്ളം, ബട്ടർ മിൽക്ക്, കരിക്കിൻ വെള്ളം, ഗ്രീൻ ടീ എന്നിങ്ങനെയുള്ള പാനീയങ്ങൾ കുടിക്കുക.

watermelon, summer fruit, healthy, dehydration, indian express, indian express news
Watermelon is one of the best fruits to consume during the summer season. (Photo by Getty Images)

വ്യായാമം ചെയ്യുന്ന സമയം ശ്രദ്ധിക്കുക

വേനൽകാലത്ത്, ശരീരത്തെ ക്ഷീണിപ്പിക്കുന്ന തരത്തിലുള്ള കഠിന വ്യായാമം നടത്തേണ്ട കാര്യമില്ല. ജിമ്മിൽ അളവില്ലാതെ സമയം ചെലവഴിക്കുന്നതും, ഒരുപാട് നേരം ഓടുന്നതും ഒഴിവാക്കി, ശരീരത്തെ തണുപ്പിക്കുന്ന പ്രാണായാമം ശീലിക്കുക. വേനല്‍ കാലത്ത് ചെയ്യാവുന്ന ചില യോഗാസനങ്ങള്‍ താഴെ വായിക്കാം

ശീതളി പ്രണയാമ

നാക്കിന്റെ അരികുകളിൽ ഉള്ള ഭാഗം ഒരു ട്യൂബ് പോലെ കറക്കി, ശ്വാസം ഉള്ളിലേക്ക് എടുക്കുക. ഇത് വേനൽകാലത്ത് ശരീരം ശാന്തമാക്കാൻ സഹായിക്കും.

സദാന്ത പ്രണയാമ

പല്ലുകൾ മുറുകെപ്പിടിച്ച് അതിനിടയിലൂടെ ശ്വസിക്കണം

ഓരോ ആസനങ്ങളും ഒൻപതു മുതൽ പതിനൊന്നു തവണ വരെ തുടരെ ചെയ്താൽ ശരീരം തണുക്കും.

ഇതുപോലെ തന്നെ അഭ്യസിക്കാവുന്ന മറ്റ് യോഗാസനങ്ങൾ ഇവയാണ്:

  • വൃക്ഷാസനം (tree pose)
  • അർദ്ധകടി ചക്രാസന (half waist wheel pose)
  • കോണാസന (angle pose)
  • ത്രികോണാസന (Triangle Pose)
  • മാർജാരിയാസന (cat/tiger pose & breathing)
  • ബദ്ധ കോണാസന (butterfly pose)
  • വജ്രാസന (thunderbolt pose)
  • ശശാങ്കാസന (moon pose)
  • ചക്രാസന (wheel pose)
  • നവാസന (boat pose)
  • യോഗ നിദ്ര (deep relaxation technique)

 

yoga, yoga asana, health, summer health, indian express, indian express news
Sheetali Pranayama: The asana helps keep the body cool during summers
yoga, yoga posa, yoga asana, health, indian express
Vrikshasana is helpful during summers
asana, yoga sana, health, summer heat, indian express, indian express news
Butterfly Pose is good for the body

ജീവിതശൈലിയിലെ മാറ്റങ്ങൾ

വേനൽകാലത്ത് രാത്രിയുടെ ദൈർഘ്യം കുറവായതിനാൽ രാവിലെ ഉറങ്ങുന്നതിൽ തെറ്റില്ല. ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും, ചന്ദനം ഉപയോഗിക്കുന്നതും, പൂക്കളിൽ നിന്നുമുണ്ടാക്കിയ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. വീടിനു പുറത്തേക്ക് ഇറങ്ങുന്നതിനു മുൻപ് കുറഞ്ഞത് ’50 SPF’ ഉള്ളൊരു സൺസ്‌ക്രീൻ ലോഷൻ പുരട്ടേണ്ടത് അത്യാവശ്യമാണ്. സൂര്യരശ്മികൾ കൂടുതലായുള്ള സമയത്ത് ഒരു കുട ഉപയോഗിക്കുന്നതും അഭിലഷണീയമാണ്.

Read in English: A simple guide to keep your body cool in the sweltering heat

Stay updated with the latest news headlines and all the latest Wellness news download Indian Express Malayalam App.

Web Title: A simple guide to keep your body cool in the sweltering heat