നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ചില ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇതിനായി പരിഗണിക്കേണ്ടതാണ്. ഭൂരിഭാഗം ആളുകളും ശരീരഭാരം കുറയ്ക്കുന്നതിനിടയിൽ ആരോഗ്യത്തെപ്പറ്റി ചിന്തിക്കാറില്ല എന്നതാണ് വാസ്തവം. ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തിൽ നിങ്ങൾ ചെയ്യുന്ന പല കാര്യങ്ങളിൽ അപകടത്തിൽ കൊണ്ടു ചെന്നെത്തിക്കാൻ സാധ്യതയുണ്ട്.
ഉത്സവത്തിന്റെ മാസമായ ഡിസംബർ വിരുന്നുകളിലും മറ്റും വളരെ ജാഗ്രത പുലർത്തി നിങ്ങൾക്ക് ആവശ്യമായ വിഭവങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ശരീരഭാരം കുറയ്ക്കാൻ ചെയ്യുന്ന പ്രക്രിയകളിൽ പ്രധാനമായും വരുത്തുന്ന മൂന്നു തെറ്റുകളെക്കുറിച്ച് പറയുകയാണ് പോഷകാഹാര വിദഗ്ധനായ റുജുത ദിവേക്കർ.
- പലരും വ്യായാമം, ഹെൽത്തിയായ ഭക്ഷണം എന്നിവ ജീവിതത്തിൽ പിന്തുടരാൻ പുതുവർഷത്തിനായി കാത്തിരിക്കും. എന്നാൽ ആരോഗ്യപരമായ ജീവിതരീതി ആരംഭിക്കാൻ പ്രത്യേക ദിവസം ആവശ്യമില്ല. എപ്പോൾ നിങ്ങൾക്ക് തോന്നുന്നുവോ ആ നിമിഷം മുതൽ കൃത്യമായ ദിനചര്യകൾ തുടങ്ങാവുന്നതാണ്. ശരീരം ഫിറ്റാകാൻ ന്യൂ റസലൂഷനെടുക്കേണ്ട ആവശ്യമില്ല മറിച്ച് ഇന്നു തന്നെ ആരംഭിക്കാവുന്നതാണ്.
- ശരീരഭാരം കുറയ്ക്കുക എന്നത് വെറും നമ്പറുകളിൽ ഒതുക്കാതിരിക്കുക. ആരോഗ്യം സംഖ്യകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്നാണ് ദിവേക്കർ പറയുന്നത്. ആരോഗ്യകരമായി നിലനിൽക്കുക എന്നതാണ് ശരീരഭാരം കുറയ്ക്കുന്നതിന്റെ അടിസ്ഥാനം. നിങ്ങളുടെ വെയിറ്റ് നോക്കുന്ന ഉപകരണത്തിൽ പൊങ്ങി വരുന്ന സംഖ്യകളെ വച്ച് ആരോഗ്യം വിലയിരുത്താതിരിക്കുക.
- നിങ്ങളുടെ ശരീരത്തെ ബഹുമാനിക്കാൻ ശ്രമിക്കുക. കൃത്യമായ ജീവിതരീതി പിന്തുടരുക. പുറത്ത് നിന്നുളള ഭക്ഷണങ്ങൾ വാങ്ങി കഴിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുക. പകരം വീട്ടിൽ തന്നെ പാചകം ചെയ്ത് ആരോഗ്യകരമായ വിഭവങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. നല്ല ഉറക്കവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്.