/indian-express-malayalam/media/media_files/2025/04/09/WU8299f2Q9y84vrqi8oF.jpg)
വീട്ടിലെ ചിതൽ ശല്യം ഒഴിവാക്കാൻ ഇവ ട്രൈ ചെയ്യൂ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/04/09/ways-to-prevent-and-treat-termite-at-home-1-178486.jpg)
ഓറഞ്ച് ഓയിൽ
ഓറഞ്ച് ഓയിലിൽ ഡി-ലിമോണീൻ അടങ്ങിയിട്ടുണ്ട്. ഇത് ചിതലിനെ തുരത്താൻ ഗുണകരമാണ്. തടിയിലും മറ്റും കാണുന്ന ചിതലിനെതിരെ ഇത് ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/04/09/ways-to-prevent-and-treat-termite-at-home-2-372465.jpg)
വിനാഗിരി ലായനി
പ്രകൃതിദത്തമായ അണുനിശിനിയാണ് വിനാഗിരി. അത് ചിതലിനെയും പ്രതിരോധിക്കുന്നു. വിനാഗിരിയും വെള്ളവും തുല്യ അളവിൽ കലർത്തി തടി കൊണ്ടുള്ള വസ്തുക്കളിൽ സ്പ്രേ ചെയ്യാം.
/indian-express-malayalam/media/media_files/2025/04/09/ways-to-prevent-and-treat-termite-at-home-3-452880.jpg)
ബോറാക്സ് മരുന്ന്
ഒരു സ്പൂൺ ബോറാക്സ് പൊടിയിലേയ്ക്ക് 250 മില്ലി വെള്ളം ഒഴിച്ച് കലർത്താം. ഈ മിശ്രിതം ചിതൽ ബാധയുള്ള ഫർണിച്ചറിലും മറ്റും സ്പ്രേ ചെയ്തു കൊടുക്കാം.
/indian-express-malayalam/media/media_files/2025/04/09/ways-to-prevent-and-treat-termite-at-home-4-123312.jpg)
സൂര്യപ്രകാശം
ചിതൽ ബാധിച്ച ഫർണിച്ചറുകൾ 3 ദിവസം നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന വിധത്തിൽ വയ്ക്കാം. ഇത് ചിതലുകളെ നശിപ്പിക്കാനുള്ള എളുപ്പ മാർഗമാണ്.
/indian-express-malayalam/media/media_files/2025/04/09/ways-to-prevent-and-treat-termite-at-home-5-690832.jpg)
ഈർപ്പ നിയന്ത്രണം
ഈർപ്പമാണ് ചിതലുകളെ അകർഷിക്കുന്ന പ്രധാന ഘടകം. ഉണങ്ങിയ മൈക്രോഫൈബർ തുണി ഉപയോഗിച്ച് തടികൊണ്ടുള്ള ഫർണിച്ചറികളും മറ്റും വൃത്തിയാക്കാം. ഈർപ്പം തടഞ്ഞു നിൽക്കുന്നില്ലെന്ന് ഉറപ്പു വരുത്താം. ആർക്കിടെക്ചറൽ ഡൈജസ്റ്റാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.