“ലോകത്തിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ മലിനീകരണ നിലവാരമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനത്തിലധികം ആളുകളും ലോകാരോഗ്യ സംഘടനയുടെ നിലവാരത്തിന് താഴെ വായു ഗുണനിലവാരമുള്ള സ്ഥലങ്ങളിലാണ് താമസിക്കുന്നത്,” ദിശ സ്കിൻ ആൻഡ് ലേസർ ക്ലിനിക്ക് എംബിബിഎസ് ഡിഡിവി, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ.ശ്വേത രജ്പുത് പറഞ്ഞു.
ചർമ്മത്തിൽ മലിനീകരണത്തിന്റെ ആഘാതം
ചർമ്മം നിങ്ങളുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ്, ബാഹ്യ ഘടകങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിൽ അത് നിർണായക പങ്ക് വഹിക്കുന്നു.
“മിക്ക വായു മലിനീകരണങ്ങളും വളരെ ചെറുതാണ്. അവയ്ക്ക് സുഷിരങ്ങളിൽ എളുപ്പത്തിൽ പ്രവേശിക്കാനും ചർമ്മകോശങ്ങൾക്കിടയിൽ കയറാനും കഴിയും. കാലക്രമേണ, ഇത് നേർത്ത വരകൾ, പിഗ്മെന്റേഷൻ, വർദ്ധിച്ച സംവേദനക്ഷമത, ദുർബലമായ ചർമ്മഘടന എന്നിവയ്ക്ക് കാരണമാകുന്നു, ”ഡോ.ശ്വേത വിശദീകരിച്ചു.
വായു മലിനീകരണം കൂടാതെ, മലിനമായ ജലവും ചർമ്മത്തെ പ്രതികൂലമായി ബാധിക്കുന്നു. പൈപ്പ് വെള്ളത്തിലെക്ലോറിൻ അകാല വാർദ്ധക്യത്തിനും ചർമ്മത്തിന് കേടുപാടുകൾക്കും കാരണമാകുന്നു
മലിനീകരണം ചർമത്തിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു
ഓർഗാനിക് സംയുക്തങ്ങൾ (VOCs), പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs), ഓക്സൈഡുകൾ, ഓസോൺ (O3), കണികാ പദാർത്ഥങ്ങൾ (PM), സിഗരറ്റിന്റെ പുക തുടങ്ങിയ ദോഷകരമായ വായു മലിനീകരണം ചർമ്മത്തിൽ ഗുരുതരമായ പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.
ഇത് എക്സിമ, അറ്റോപിക് ഡെർമറ്റൈറ്റിസ്, സോറിയാസിസ്, മുഖക്കുരു, സ്കിൻ കാൻസർ, ചർമ്മത്തിന്റെ അകാല ചുളിവ്,വാർദ്ധക്യം പോലുള്ള ത്വക്ക് അവസ്ഥകളിലേക്ക് നയിച്ചേക്കാം, ”ഡോ ശ്വേത കൂട്ടിച്ചേർത്തു.
മലിനീകരണത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതെങ്ങനെ
മലിനീകരണത്തിന്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിന് ദിവസേന നിങ്ങളുടെ ചർമ്മത്തെ ശരിയായ രീതിയിൽ പരിപാലിക്കേണ്ടതുണ്ട്. കാരണം, ചികിത്സയെക്കാൾ പ്രതിരോധമാണ് എപ്പോഴും നല്ലത്.
ക്ലെൻസ്
രണ്ട് ഘട്ടങ്ങളുള്ള ക്ലെൻസിംഗ് ആണ് വിദഗ്ധ ശുപാർശ ചെയ്യുന്നത്. ആദ്യം, മേക്കപ്പ് നീക്കംചെയ്യുന്ന പാഡ്, ക്ലെൻസിംഗ് വൈപ്പ് ഉപയോഗിച്ച് മുഖം വൃത്തിയാക്കേണ്ടതുണ്ട്. തുടർന്ന്, ചർമ്മത്തിൽ നിന്ന് ശേഷിക്കുന്ന അഴുക്ക്, അല്ലെങ്കിൽ മലിനീകരണം എന്നിവ നീക്കം ചെയ്യാൻ മൃദുവായ ക്ലെൻസർ പുരട്ടുക.
ആന്റിഓക്‌സിഡന്റുകൾ ഉപയോഗിക്കുക
ആന്റിഓക്‌സിഡന്റുകൾ എപ്പോഴും ലഭ്യമാണ്. ഫ്രീ റാഡിക്കലുകളാൽ ചർമ്മത്തിനുണ്ടാകുന്ന കേടുപാടുകൾ ആന്റിഓക്‌സിഡന്റുകൾ ഉപയോഗിച്ച് നിർവീര്യമാക്കാം. ശരീരത്തിലെ ആന്റിഓക്‌സിഡന്റ് അളവ് വർധിപ്പിക്കുന്നതിന്, മാതളനാരങ്ങ, സിട്രസ് പഴങ്ങൾ, ഗ്രീൻ ടീ, കാരറ്റ്, ബെറീസ് എന്നിവയും കഴിക്കാം.
ഡെയിലി സ്‌ക്രബ്
മലിനീകരണത്തിന്റെ പ്രതികൂല ഫലങ്ങളിൽ നിന്ന് രക്ഷനേടാൻ, ചർമ്മത്തിന് ദിവസേന പത്ത് സെക്കൻഡെങ്കിലും സ്‌ക്രബിങ്ങ് ആവശ്യമാണ്. മൃദുവായ സ്‌ക്രബ് ഉപയോഗിക്കാം അല്ലെങ്കിൽ വീട്ടിൽ തന്നെ ഇവ തയ്യാറാക്കാം. വീട്ടിൽ സ്‌ക്രബ് തയ്യാറാക്കാൻ, കുറച്ച് വാൽനട്ട് പൊടിച്ച് അതിൽ കുറച്ച് പഞ്ചസാരയും ഒലിവ് ഓയിൽ തുള്ളികളും ചേർത്ത് മിശ്രിതം തയാറാക്കുക.
ജലാംശം നിലനിർത്തുക
നല്ല ചർമ്മത്തിന്റെ ആരോഗ്യത്തിന്റെ താക്കോലാണ് ജലാംശം. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുന്നതിനു പുറമേ, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ മോയ്‌സ്ചറൈസർ അല്ലെങ്കിൽ സെറം നിങ്ങൾക്ക് ഉപയോഗിക്കാം. ചെറിയ മലിനീകരണ കണങ്ങളെ ചർമ്മത്തിൽ പ്രവേശിക്കാൻ അനുവദിക്കാത്ത സംരക്ഷണ പാളികൾ ചേർക്കാൻ ഇത് സഹായിക്കും.
സൺസ്ക്രീൻ പ്രയോഗിക്കുക
സൺസ്ക്രീൻ പ്രയോഗിക്കാൻ മറക്കരുത്. ഇത് നിങ്ങളുടെ ചർമ്മത്തെ അൾട്രാവയലറ്റ് വികിരണത്തിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, ചർമ്മത്തിലേക്ക് ദോഷകരമായ കണങ്ങൾ നുഴഞ്ഞുകയറുന്നതും തടയുന്നു.