scorecardresearch
Latest News

ചർമ്മം തിളങ്ങും; തയ്യാറാക്കാം എളുപ്പത്തിലൊരു നൈറ്റ് ക്രീം

വിറ്റാമിൻ ഇ ക്യാപ്സൂളും കറ്റാർവാഴ ജെല്ലും ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ നൈറ്റ് ക്രീം ചർമ്മത്തിന് തിളക്കവും മൃദുലതയും നൽകും

ചർമ്മം തിളങ്ങും; തയ്യാറാക്കാം എളുപ്പത്തിലൊരു നൈറ്റ് ക്രീം

ചർമ്മത്തിന്റെ തിളക്കവും മൃദുലതയും നിലനിർത്താൻ കൃത്യമായ പരിചരണവും ആവശ്യമാണ്. ചർമ്മത്തിന്റെ ഉപരിതലത്തിൽ അടിഞ്ഞുകൂടിയ അഴുക്കെല്ലാം കഴുകി നീക്കം ചെയ്യാൻ എല്ലാ ദിവസവും ശ്രദ്ധിക്കണം. അല്ലാത്തപക്ഷം, അഴുക്കും പൊടിയുമൊക്കെ അടിഞ്ഞ് ചർമ്മ സുഷിരങ്ങൾ അടയുകയും മുഖക്കുരു, അലർജി പോലുള്ള പ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്യും.

ചർമ്മ സംരക്ഷണത്തിനായി വിവിധതരം ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭിക്കും. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു നൈറ്റ് ക്രീം പരിചയപ്പെടുത്തുകയാണ് ബ്യൂട്ടി ബ്ലോഗറായ അകാൻക്ഷ റാണ.

മോയ്സ്ചറൈസിംഗ് ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ ഇ ക്യാപ്‌സ്യൂളും അലോവേര ജെല്ലുമാണ് ഇതിനാവശ്യം.

രണ്ടു ടേബിൾ സ്പൂൺ അലോവേര ജെല്ലിലേക്ക് ഒരു വിറ്റാമിൻ ഇ കാപ്സ്യൂൾ എന്ന രീതിയിലെടുക്കാം. ഡ്രൈ സ്കിൻ ഉള്ളവർക്ക് രണ്ടു വിറ്റാമിൻ ഇ കാപ്സ്യൂൾ വരെയാവാം. ഒരു പാത്രത്തിലേക്ക് അലോവേര ജെൽ എടുത്ത് അതിലേക്ക് കാപ്സ്യൂളിനകത്തെ വിറ്റാമിൻ ഇ ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ക്രീം പരുവമാകുന്നതുവരെ ഇത് ഇളക്കികൊണ്ടിരിക്കുക.

ക്രീം അൽപ്പം കൈവെള്ളയിലെടുത്ത് മുഖത്തു നന്നായി പുരട്ടുക. ഇതൊരു സെറം ആയി പ്രവർത്തിക്കുകയും രാത്രിയിൽ നിങ്ങളുടെ മുഖത്തിന് ആവശ്യമായ ഈർപ്പം നൽകുകയും ചെയ്യുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Want to pamper your skin before sleeping try this vitamin e capsule night cream

Best of Express