scorecardresearch

മുടി വളർച്ച കൂട്ടാൻ ആഗ്രഹിക്കുന്നുണ്ടോ? ഇതാ ചില ടിപ്‌സുകൾ

ശരീരഭാഗങ്ങളെപ്പോലെ മുടിക്കും വെള്ളം ആവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് മുടിയിൽ ജലാംശം ഉറപ്പാക്കുന്നു

how to get long hair, hair care tips, home made hair pack, easy hair pack, home made masks for thick and long hair, ഹെയർ പാക്ക്, മുടി തഴച്ചു വളരാൻ, beauty secrets, homemade tips for hair

മുടി സംരക്ഷണം സങ്കീർണ്ണവും സമയമെടുക്കുന്നതും അതിനു ധാരാളം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്നും നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ, സ്വാഭാവികമായി മുടി വളർച്ച കൂട്ടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചില കാര്യങ്ങൾ ദിനചര്യയുടെ ഭാഗമാക്കിയാൽ മതി, ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത് മുതൽ നന്നായി ഭക്ഷണം കഴിക്കുന്നതു വരെ.

മുടി വളർച്ച കൂട്ടുന്നതിനും ആരോഗ്യമുള്ളതാക്കുന്നതിനും ചില നുറുങ്ങു വഴികൾ പങ്കുവയ്ക്കുകയാണ് നൂറിഷ് മന്ത്രയുടെ സിഇഒയും സ്ഥാപകയുമായ റിത്കിത ജയസ്വാൾ പറഞ്ഞു.

  1. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക

മുടി പ്രോട്ടീൻ (കെരാറ്റിൻ) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അതുകൊണ്ടാണ് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണക്രമം മുടി വളർച്ച വർധിപ്പിക്കുന്നത്. ശരിയായ ഭക്ഷണക്രമം മുടിയുടെ ആരോഗ്യവും തിളക്കവും കരുത്തും നിലനിർത്താൻ സഹായിക്കുന്നു.

  1. ജലാംശം നിലനിർത്തുക

ശരീരഭാഗങ്ങളെപ്പോലെ മുടിക്കും വെള്ളം ആവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് മുടിയിൽ ജലാംശം ഉറപ്പാക്കുന്നു. ഇത് മുടി പൊട്ടുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.

  1. പതിവായുള്ള മുടി മസാജ്

ഹെയർ മസാജ് എല്ലാവർക്കും ഇഷ്ടമാണ്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സമ്മർദ്ദം ഒഴിവാക്കുന്നതിനും അവ നല്ലതാണെന്ന് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. തലയോട്ടിയിലെ മസാജ് രക്തചംക്രമണം വർധിപ്പിക്കുകയും മുടിക്ക് കൂടുതൽ ഓക്സിജനും പോഷണവും പമ്പ് ചെയ്യാൻ രക്തക്കുഴലുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

  1. രാസവസ്തുക്കൾ ഒഴിവാക്കുക

വിഷ രാസവസ്തുക്കൾ മുടിക്ക് നല്ലതല്ല, അവയിൽ നിന്ന് അകന്നു നിൽക്കണം. ഹെയർ കളറിങ് പോലുള്ള പല സ്റ്റൈലിങ് ട്രെൻഡുകളും മുടി വേരുകൾക്ക് സമ്മർദം ഉണ്ടാക്കുകയും മുടി വളർച്ചയെ തടസപ്പെടുത്തുകയും ചെയ്യും. പ്രകൃതിദത്ത ഷാംപൂവും കണ്ടീഷണറുകളും ഉപയോഗിക്കുക.

  1. സ്റ്റൈലിങ് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക

അമിതമായ ചൂട് മുടിക്ക് നല്ലതല്ല, വരണ്ടതാക്കുന്നു, മുടി പൊട്ടിപ്പോകാനും അറ്റം പിളരാനും കൂടുതൽ സാധ്യതയുണ്ടാക്കുന്നു. കർളിങ് റോഡ്സ്, സ്‌ട്രെയ്‌റ്റനറുകൾ, ബ്ലോ ഡ്രയറുകൾ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക, മുടി സ്റ്റൈലിങ് ചെയ്യുന്നതിന് മുമ്പ് സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം.

ഈ പ്രകൃതിദത്ത നുറുങ്ങുകൾ പ്രകൃതിദത്ത മുടി സംരക്ഷണ ഉൽപ്പന്നങ്ങളുമായി സംയോജിപ്പിച്ചാൽ മുടി വളർച്ച കൂട്ടും. ആരോഗ്യമുള്ള മുടി ഒരു ദിവസം കൊണ്ടുള്ള ജോലിയല്ല, ഇതിന് സമയവും ചെറിയ പരിശ്രമവും ആവശ്യമാണെന്ന് ജയസ്വാൾ പറഞ്ഞു.

Read More: മുടി വളർച്ച കൂട്ടാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Want to boost hair growth naturally here are some simple tips