ശരീരത്തിലെ മറ്റു അവയവങ്ങളെ പോലെ ചർമ്മത്തിനും കാലാകാലങ്ങളിൽ ശരിയായ പരിപാലനം ആവശ്യമാണ്. ഫെയ്സ്വാഷ്, മോയ്സ്ച്യുറൈസർ, സൺസ്ക്രീൻ എന്നിവ പോലുള്ള ചില ചർമ്മസംരക്ഷണ ശീലങ്ങൾ മിക്ക വിദഗ്ധരും ശുപാർശ ചെയ്യുന്നുണ്ടെങ്കിലും, ചർമ്മത്തെ ആരോഗ്യകരവും തിളക്കവുമുള്ളതാക്കാൻ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കുറച്ച് കാര്യങ്ങളുണ്ട്.
ചർമ്മം തിളക്കമുള്ളതും ആരോഗ്യകരവുമാക്കാൻ ആയുർവേദം നിർദേശിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചിരിക്കുകയാണ് ആയുർവേദ വിദഗ്ധ ഡോ. നിതിക കോഹ്ലി.
സംസ്കരിച്ച ഭക്ഷണമൊന്നും കഴിക്കരുത് – ജങ്ക് ഫുഡ് ഉൾപ്പെടെ എല്ലാത്തരം സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കണം. പകരം, സീസണൽ പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുക.
7 മുതൽ 8 മണിക്കൂർ വരെ തടസ്സമില്ലാത്ത ഉറക്കം– തിളക്കമുള്ളതും ആരോഗ്യകരവുമായ ചർമ്മം നേടുന്നതിന് മതിയായ ഉറക്കം വേണം. എല്ലാ രാത്രിയും 7-8 മണിക്കൂർ തടസ്സമില്ലാത്ത ഉറക്കത്തിനായി പരിശ്രമിക്കുക.
ദിവസവും വ്യായാമം ചെയ്യുക– എല്ലാ ദിവസവും വ്യായാമത്തിനായി കുറച്ച് സമയം നീക്കിവയ്ക്കുക.
യോഗയും ധ്യാനവും ചെയ്യുക– പ്രാണായാമവും ധ്യാനവും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ജലാംശം നിലനിർത്തുക– ജലാംശം നിലനിർത്താൻ ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. “നിങ്ങളുടെ ശരീരം ശ്രദ്ധിക്കുക. ആവശ്യാനുസരണം മാത്രം വെള്ളം കുടിക്കുക, അത് അമിതമാകരുത്,” കോഹ്ലി ഓർമിപ്പിച്ചു.
Read More: രാവിലെയും രാത്രിയും ഇങ്ങനെ ചെയ്യൂ, ചർമ്മം തിളങ്ങും