scorecardresearch
Latest News

തിളങ്ങുന്ന ചർമ്മവും മുടിയും വേണോ? ഈ ധാതു പ്രധാനമാണ്

ചർമ്മത്തിന് തിളക്കം വാഗ്‌ദാനം ചെയ്യുന്ന കോസ്മെറ്റിക് ക്രീമുകൾ നോക്കിയാൽ, അവയിലെ പ്രധാന ചേരുവകളിൽ ഒന്നായി ഇത് കാണാം

തിളങ്ങുന്ന ചർമ്മവും മുടിയും വേണോ? ഈ ധാതു പ്രധാനമാണ്

കാൽസ്യത്തിനും ഫോസ്ഫറസിനും ശേഷം മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂന്നാമത്തെ ധാതു മൂലകമാണ് സൾഫർ. തിളങ്ങുന്ന ചർമ്മം, മുടി, ആരോഗ്യമുള്ള നഖങ്ങൾ എന്നിവയ്ക്കായ് സൾഫർ ശരീരത്തിൽ നിർണായക പങ്ക് വഹിക്കുന്നു. തിളങ്ങുന്ന ചർമ്മം വേണമെങ്കിൽ സൾഫർ വേണമെന്ന് പറയുകയാണ് ലൈഫ്സ്റ്റൈൽ കോച്ച് ലൂക്ക് കൊട്ടീൻഞ്ഞോ.

ചർമ്മത്തിന് തിളക്കം വാഗ്‌ദാനം ചെയ്യുന്ന കോസ്മെറ്റിക് ക്രീമുകൾ നോക്കിയാൽ, അവയിലെ പ്രധാന ചേരുവകളിൽ ഒന്നായി സൾഫർ കാണാമെന്ന് അദ്ദേഹം പറയുന്നു. താരൻ, തലയോട്ടിയിലെ സോറിയാസിസ്, അകാല നര എന്നിവയ്ക്കൊക്കെ ഡോക്ടർമാരോ ചർമ്മരോഗ വിദഗ്ധരോ സൾഫർ അടങ്ങിയ ഷാംപൂകളും ഹെയർ ക്രീമുകളും നിർദേശിക്കാറുണ്ട്. തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും രോമകൂപങ്ങളെ പോഷിപ്പിക്കുന്നതിനും ഇത് ആവശ്യമാണ്.

സൾഫർ എവിടെനിന്നൊക്കെ കിട്ടും?

സമീകൃത ആഹാരം കഴിക്കുകയാണെങ്കിൽ ഒരിക്കലും സൾഫറിന്റെ കുറവ് ഉണ്ടാകില്ല. പ്രോട്ടീന്റെ നല്ല ഉറവിടമായ ഭക്ഷണങ്ങളിൽ സൾഫർ അടങ്ങിയിട്ടുണ്ട്. സൾഫറിന്റെ ചില ഉറവിടങ്ങൾ ഇതാണ്.

ക്രൂസിഫറസ് പച്ചക്കറികൾ (റാഡിഷ്, കോളിഫ്ലവർ, കാബേജ്, ബ്രൊക്കോളി, കാലെ മുതലായവ)
വെളുത്തുള്ളി, ഉള്ളി മുതലായവ
മില്ലറ്റ് (റാഗി, പേൾ മില്ലറ്റ്, ഫോക്സ്ടെയിൽ മില്ലറ്റ്, കോഡോ മില്ലറ്റ്, ബാർലി മുതലായവ)
പയർവർഗ്ഗങ്ങൾ (ചുവന്ന പയർ, ചെറുപയർ, സോയാബീൻ, കടലപ്പയർ മുതലായവ)
മുഴുവൻ മുട്ടകൾ. മഞ്ഞക്കരു കഴിക്കാൻ ഓർക്കുക.
നട്‌സും വിത്തുകളും (പിസ്ത, ബദാം, വാൽനട്ട്, കശുവണ്ടി, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ, തണ്ണിമത്തൻ വിത്തുകൾ മുതലായവ)
മുഴുവൻ ധാന്യങ്ങൾ. അവ ശരിയായ അളവിലും ഗുണനിലവാരത്തിലും കഴിക്കുക
പച്ച ഇലക്കറികൾ. പച്ച ഇലക്കറികൾ എത്രയധികം പാചകം ചെയ്യുന്നുവോ അത്രയും കൂടുതൽ സൾഫർ നഷ്ടപ്പെടും. അതിനാൽ അവ ശരിയായ രീതിയിൽ പാചകം ചെയ്ത് കഴിക്കുക.

Read More: മുടി വളർച്ച കൂട്ടാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Want glowing skin and lustrous hair this mineral is important