ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ പദ്ധതിയുമായി കേരളം. പദ്ധതി വിജയം കണ്ടാല്‍ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ക്ഷയരോഗ വിമുക്ത സംസ്ഥാനമെന്ന പദവിയും കേരളത്തിന് സ്വന്തമാകും.

ലോകത്ത് ഏറ്റവുമധികം പേര്‍ ക്ഷയരോഗ ബാധിതരായിട്ടുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ കേരളത്തില്‍ ഇത് 1,00,000 ജനസംഖ്യയില്‍ 44 പേര്‍ എന്ന തലത്തിലേക്ക് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി അഞ്ച് വര്‍ഷത്തിനുള്ളില്‍, അതായത് 2025ഓടെ ക്ഷയരോഗത്തെ പൂര്‍ണമായും ഉന്മൂലനം ചെയ്യുമെന്നാണ് ഇന്ത്യ പ്രതിജ്ഞ എടുത്തിട്ടുള്ളത്. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ 1,00,000 ആളുകളില്‍ 204 പേര്‍ക്ക് ക്ഷയരോഗമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതായത് ലോകത്തിലെ ആകെയുള്ള ക്ഷയരോഗികളില്‍ കാല്‍ ഭാഗവും ഇന്ത്യയില്‍ നിന്നാണ്.

സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ ഏകദേശം 25 ലക്ഷം ആളുകള്‍ ക്ഷയരോഗ നിരീക്ഷണത്തിലാണ്. അണുബാധയുള്ളവര്‍ക്കെല്ലാം പ്രതിരോധ മരുന്നുകള്‍ക്കൊപ്പം അസുഖം വരാതിരിക്കാനായി റിഫാപെന്റിന്‍, ഐസോനിയാസിഡ് എന്നിവ 12 ഡോസ് വീതം നല്‍കുന്നുണ്ട്.

രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ശരീരത്തില്‍ അണുബാധ ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് ടിബി അഥവാ ട്യൂബര്‍ക്യുലോസിസ്. ഒരു വ്യക്തി ക്ഷയരോഗി ആയി മാറുമ്പോള്‍ മാത്രമാണ് ഈ രോഗം പടരുന്ന അവസ്ഥയിലേക്ക് എത്തുന്നത്. പ്രകടമല്ലാത്ത ടിബി അണുബാധയെ പരിശോധിച്ച് നിയന്ത്രിക്കുക എന്നതാണ് അന്താരാഷ്ട്ര തലത്തില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ള മാര്‍ഗം. അതുവഴി പുതിയ അണുബാധ ഉണ്ടാകുന്നത് തടയാന്‍ സാധിക്കും.

‘ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന്റെ പാതയിലാണ് കേരളം. പരമ്പരാഗത രീതികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന അവസ്ഥയിലേക്ക് നമ്മള്‍ എത്തിയിട്ടുണ്ട്. രോഗബാധിതരായവരുടെ കണക്കെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞു. ഇനി പ്രകടമല്ലാത്ത അണുബാധ പരിശോധിച്ച് അവരില്‍ ചികിത്സ ആരംഭിക്കാനാണ് അടുത്ത നീക്കം. പ്രതിരോധ മരുന്നുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്,’ കേരള ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ പറയുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയും ലോകാരോഗ്യ സംഘടനയുടെ പ്രോഗ്രാം ഡെപ്യൂട്ടി ജനറലുമായ സൗമ്യ സദാനന്ദന്‍ കേരളം സന്ദര്‍ശിച്ച സമയത്ത് ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള സംസ്ഥാനത്തിന്റെ പദ്ധതി അവതരിപ്പിക്കുകയും അവര്‍ അതില്‍ ആകൃഷ്ടയാകുകയും ചെയ്തിരുന്നു.

‘ക്ഷയരോഗം വരാന്‍ സാധ്യതയുള്ള പുകവലി, മദ്യപാനം, ദാരിദ്രം എന്നിവയില്‍ ജീവിക്കുന്ന ആളുകളെ അവര്‍ കണ്ടെത്തിക്കഴിഞ്ഞു. നിക്ഷേ ഒഴികെ സ്വകാര്യമേഖലയിലുള്ളവരും വളരെ സഹകരണത്തോടെയാണ് ഇടപെടുന്നത്. ഇന്ത്യയില്‍ നിലവിലെ നിരക്ക് ഒട്ടും സുഖകരമല്ലെങ്കിലും നമ്മള്‍ അതിനെ കീഴ്‌പ്പെടുത്തും. രോഗസാധ്യത കൂടുതല്‍ ഉള്ളവരിലേക്ക് ഇറങ്ങിച്ചെല്ലണം,’ സൗമ്യ സ്വാമിനാഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ