വോഗിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ് വേദിയിൽ ആരാധകരുടെ ഹൃദയം കീഴടക്കാൻ മത്സരിച്ച് താരങ്ങൾ. കരീന കപൂർ, ആലിയ ഭട്ട് തുടങി നിരവധി താരങ്ങളാണ് വിവിധ ഫാഷൻ തരംഗങ്ങൾ സൃഷ്ടിച്ച് ആരാധകരുടെ മനസ്സ് കീഴടക്കിയത്.

മികച്ച വസ്ത്രധാരണം, ആഭരണം, മേക്കപ്പ് എന്നിവ കൊണ്ട് ആരാധകരുടേയും, ഫാഷൻ പ്രേമികളുടെയും മനം കവരുക എന്ന ലക്ഷ്യത്തോടെയാണ് വോഗ് വേദിയിൽ താരങ്ങൾ ഓരോ തവണയും എത്താറുളളത്. വിവിധ ഡിസൈനർമാരുടെ കരവിരുത് പ്രദർശിപ്പിക്കാനുള്ള വേദി കൂടിയാണ് വോഗ് വുമൺ ഓഫ് ദി ഇയർ.

കരീന കപൂർ ഖാൻ, കരിഷ്മ കപൂർ, ജാൻവി കപൂർ, ആലിയ ഭട്ട്, കിയാരാ അദ്വാനിയ താരങ്ങളാണ് ഇത്തവണ വോഗ് വേദിയിൽ തിളങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook