വിരാട് കോഹ്‌ലി- അനുഷ്ക വിവാഹം അടുത്ത ഏതാനും ദിവസത്തിനുളളിൽ നടക്കുമെന്നാണ് അഭ്യൂഹങ്ങൾ. വിരുഷ്ക വിവാഹത്തിനായി ഇരുവരുടെയും ആരാധകരും കാത്തിരിക്കുന്നുണ്ട്. ഇതിനിടയിൽ കോഹ്‌ലിയുടെയും അനുഷ്കയുടെയും വിവാഹ ജീവിതം എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ജ്യോത്സന്മാർ. വിവാഹത്തോടെ ഇരുവരുടെയും ജീവിതത്തിൽ കൂടുതൽ സന്തോഷവും കരിയറിൽ കൂടുതൽ വളർച്ചയും ഉണ്ടാകുമെന്നാണ് ജ്യോതിഷികൾ പറയുന്നത്.

പ്രൊഫഷണൽ ജീവിതവും പേഴ്സണൽ ജീവിതവും തമ്മിൽ ബാലൻസ് അല്ലെങ്കിൽ അവിടെ ചില തർക്കങ്ങൾ ഉണ്ടാകുന്നമെന്നും അത് സ്വരചേർച്ചയില്ലായ്മയിലേക്ക് കൊണ്ടെത്തിക്കുമെന്നും ജ്യോതിഷികൾ പറയുന്നു. ഇരുവരും തമ്മിൽ മാനസികമായും ചില പ്രശ്നങ്ങൾ ഉണ്ടായേക്കുമെന്ന് ജ്യോതിഷി മാലവ് ഭട്ട് ഒരു ന്യൂസ് ചാനലിൽ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പറയുന്നു. വിവാഹ ജീവിതം വിജയകരമാകുന്നതിൽ ഇരുവരുടെയും നക്ഷത്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും വിവാഹം കഴിഞ്ഞുളള 2 വർഷം നിർണായകമാണെന്നും മാലവ് ഭട്ട് പറഞ്ഞു.

ഇറ്റലിയിലായിരിക്കും ചടങ്ങുകള്‍ എന്നായിരുന്നു ആദ്യ സൂചന. എന്നാല്‍ പിന്നീട് കോഹ്‌ലി ടെസ്റ്റിലെ ആദ്യ സെഞ്ചുറി കുറിച്ച ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് മൈതാനത്ത് വച്ചായിരിക്കും കോഹ്‌ലി അനുഷ്‌കയ്ക്ക് മിന്നു ചാര്‍ത്തുക എന്നു വാർത്തകൾ പുറത്തുവന്നു. കോഹ്‌ലി-അനുഷ്ക വിവാഹം ഇറ്റലിയിലെ ടസ്കനിയിൽ നടക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇരുവരുടെയും കുടുംബാംഗങ്ങളും ഇറ്റലിയിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്. ഡിസംബര്‍ 12നായിരിക്കും രാജ്യം ഉറ്റുനോക്കുന്ന ഈ ക്രിക്കറ്റ്-ബോളിവുഡ് വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ