മാവ് കുഴയ്ക്കണം, വൃത്താകൃതിയില്‍ പരത്തിയെടുക്കണം, കരിയാതെ ചുട്ടെടുക്കണം. ചപ്പാത്തിയുണ്ടാക്കുന്നത് അല്‍പ്പം ക്ഷമയും സമയവും ആവശ്യമുള്ള പണിയാണ്. ഇത്തരം വെല്ലുവിളി ഒഴിവാക്കാന്‍ റെഡി ടു ഈറ്റ് ചപ്പാത്തി വാങ്ങുന്നവരാണ് നമ്മളില്‍ പലരും.
പായ്ക്കറ്റുകളിലും ഹോട്ടലുകളില്‍നിന്നും ലഭിക്കുന്ന ചപ്പാത്തി എങ്ങനെ ഇത്ര കൃത്യമായി വൃത്താകൃതിയിലാകുന്നുവെന്ന് അദ്ഭുതപ്പെടാത്തവര്‍ കുറവല്ല. കാരണം വീടുകളില്‍ ചപ്പാത്തിയുണ്ടാക്കുമ്പോള്‍ ചതുരത്തിലും കോണുകള്‍ തള്ളിയുമൊക്കെ രൂപമാറ്റം കൈവരിക്കും. ഒടുവില്‍, എതു രൂപത്തിലായാല്‍ എന്താ, കഴിച്ചാല്‍ പോരേയെന്ന ആത്മഗതത്തോടെ സമാധാനിക്കും. ചിലരാവട്ടെ വൃത്താകൃതിയിലുള്ള പാത്രങ്ങളോ മറ്റോ വച്ച് കൃത്യമായ രൂപത്തിൽ മുറിച്ചെടുക്കും.
പൂര്‍ണ വൃത്താകൃതിയില്‍ നല്ല മാര്‍ദവമുള്ള ചപ്പാത്തിയുണ്ടാക്കുന്നത് കലയാണ്. ഇക്കാര്യത്തിൽ നിങ്ങള്‍ എപ്പോഴും വൈദഗ്ധ്യം നേടാന്‍ ശ്രമിക്കുന്നവരാണെങ്കില്‍, ഈ പൊടിക്കൈ അറിഞ്ഞിരുന്നാൽ ഇനി ചപ്പാത്തി കരിഞ്ഞുപോകുമോയെന്ന് ആലോചിച്ച് വിഷമിക്കേണ്ടതില്ല.
ഒരാള്‍, രണ്ട് മിനിറ്റിനുള്ളില്‍ പ്രഷര്‍ കുക്കറില്‍ ചപ്പാത്തി പാചകം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. വീഡിയോയില്‍, ചപ്പാത്തി ചപ്പാത്തിപ്പലകയില്‍ പരത്തിയെടുത്തശേഷം പ്രഷര്‍ കുക്കറില്‍ വയ്ക്കുന്നു. കുക്കര്‍ രണ്ട് മിനിറ്റ് അടച്ച് വേവിക്കുന്നതോടെ റോട്ടി തയാര്‍. വീഡിയോ കാണാം.
പുതിയ പാചകരീതി സോഷ്യല്‍ മീഡിയയില്‍ കണ്ട പലരും ആശ്ചര്യഭരിതരാണ്. ചിലരാവട്ടെ ഇത് പ്രായോഗികമല്ലെന്നു കരുതുന്നു.
ഇത്തരം നിരവധി പൊടിക്കൈകള്‍ മുമ്പും വൈറലായിട്ടുണ്ട്. ഉദാഹരണത്തിന്, വാഴപ്പഴം കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന ലളിതമായ രീതി അടുത്തിടെ ഷെഫ് വികാസ് ഖന്ന ഷെയര്‍ ചെയ്തിരുന്നു. നേരത്തെ, പഴകിയ റൊട്ടി എങ്ങനെ ഉപയോഗയോഗ്യമാക്കാമെന്ന് മറ്റൊരു പാചക പ്രേമി കാണിച്ചു.
പഴങ്ങളും പച്ചക്കറികളും ശരിയായ രീതിയില്‍ തൊലി കളയുന്നതിനുള്ള പൊടിക്കൈകളും സുലഭമാണ്. ഇത്തരം പൊടിക്കെകള്‍ ഏതെങ്കിലും നിങ്ങള്‍ എപ്പോഴെങ്കിലും പരീക്ഷിച്ചിട്ടുണ്ടോ?