ഇന്തോനേഷ്യയില്‍ ഗ്രാമവാസിയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച ഭീമന്‍ മലമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി വെട്ടിനുറുക്കി ആഹാരമാക്കി. 7.8 മീറ്റര്‍ (25.6 അടി) നീളമുളള ഭീമന്‍ പാമ്പിനെയാണ് പിടികൂടിയതെന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥനായ സുതര്‍ജ വ്യക്തമാക്കി.

നബാബന്‍ എന്ന 37കാരനാണ് പാമ്പിനെ ഭക്ഷണത്തിനായി പിടികൂടിയത്. എന്നാല്‍ പാമ്പിനെ ചാക്കിലാക്കാനുളള ശ്രമത്തിനിടയില്‍ ഇയാള്‍ക്ക് പരുക്കേറ്റു. ഇടതുകൈ അറ്റ് തൂങ്ങിയ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് അടുത്ത നഗരത്തിലെആശുപത്രിയില്‍ എത്തിച്ചു.
ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ ഇടപെടലിലാണ് ഇയാള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയത്. തടി കൊണ്ട് പാമ്പിനെ ആഞ്ഞടിച്ചാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ ഗ്രാമവാസികള്‍ ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്ന് ഗ്രാമത്തിന്റെ നടുക്ക് കെട്ടിത്തൂക്കി. തുടര്‍ന്ന് കഷണങ്ങളാക്കി ഫ്രൈ ചെയ്തും കറി വെച്ചും കഴിക്കുകയായിരുന്നു.

20 അടിക്കും മുകളിലുളള ഭീമന്‍ പെരുമ്പാമ്പുകള്‍ ഇന്തോനേഷ്യയിലും ഫിലിപ്പീന്‍സിലും വ്യാപകമായുണ്ട്. കഴിഞ്ഞ മാര്‍ച്ച് മാസം സുലാവെസിയില്‍ നിന്ന് പിടികൂടിയ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് 25കാരന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. നിളം ഉഴുന്നതിനിടെയായിരുന്നു ഇയാളെ കാണാതായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ