scorecardresearch

Navratri 2020, Vidyarambham: വിദ്യാരംഭം വീട്ടിൽ നിന്നാകട്ടെ, പൂജവയ്പിനുള്ള ഒരുക്കങ്ങൾ അറിയാം

Navratri 2020, Vidyarambham: കോ​വി​ഡി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​രം​ഭം ഇ​ക്കു​റി വീ​ടു​ക​ളി​ൽ ത​ന്നെ ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും, ആഘോഷങ്ങളിൽ നിയന്ത്രണം തുടരണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്

Navratri 2020, Vidyarambham: വിദ്യാരംഭം വീട്ടിൽ നിന്നാകട്ടെ, പൂജവയ്പിനുള്ള ഒരുക്കങ്ങൾ അറിയാം

Navratri 2020, Vidyarambham: നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള പൂജവയ്പിന് ഇന്ന് തുടക്കം. ദുർഗാഷ്ടമി ദിനമായ ഇന്ന് പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്കു വയ്ക്കും. തുടർന്നുള്ള രണ്ടു ദിവസം അടച്ചുപൂജ വരുന്നു എന്ന പ്രത്യേകതയും ഇക്കൊല്ലമുണ്ട്. കോവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ ക്ഷേത്രങ്ങളിൽ പൂജവയ്പ് ചടങ്ങുകളിൽ ഒതുങ്ങും. പ്രധാനമായും ഇത്തവണ വീടുകളിലാണ് പൂജവയ്പ്. അതേ സമയം ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും.

ഇന്ന് സൂര്യാസ്തമയത്തിനു മുൻപായി പുസ്തകങ്ങളും എഴുത്തുപകരണങ്ങളും പൂജയ്ക്കു വയ്ക്കും. വിജയദശമി നാൾ രാവിലെ വരെ രണ്ടു നേരവും പൂജകൾ തുടരും. നാളെയാണ് മഹാനവമി. വിജയദശമിയും വിദ്യാരംഭവും തിങ്കളാഴ്ചയും. അതിനാൽ നാളെയും മറ്റന്നാളും അടച്ചുപൂജയാണ്. ഞായറാഴ്ച രാവിലെ ദശമി ആരംഭിക്കുമെങ്കിലും തിങ്കളാഴ്ച രാവിലെയും ദശമി തുടരുന്നതിനാലാണ് വിജയദശമിയും വിദ്യാരംഭവും തിങ്കളാഴ്ചയായത്.

കോ​വി​ഡ് നിയന്ത്രണം പാലിക്കണം

തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയശേഷമാണ് വിദ്യാരംഭചടങ്ങ്. ആഘോഷങ്ങളിൽ ഒരേസമയം 40 പേരിൽ കൂടുതലാളുകൾ പങ്കെടുക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. വിദ്യാരംഭചടങ്ങിൽ നാവിൽ എഴുതാൻ ഉപയോഗിക്കുന്ന സ്വ‍ർണമുൾപ്പടെയുള്ളവ ഒറ്റത്തവണ മാത്രമെ ഉപയോഗിക്കാൻ അനുമതിയുള്ളൂ. ഭൂരിഭാഗം ക്ഷേത്രങ്ങളിലും വിദ്യാരംഭം കുറിക്കാൻ ഗുരുക്കന്മാരുണ്ടാവില്ല. രക്ഷിതാക്കൾക്കുതന്നെ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം എഴുതിക്കാം.

കോ​വി​ഡി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​രം​ഭം ഇ​ക്കു​റി വീ​ടു​ക​ളി​ൽ ത​ന്നെ ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും ആഘോഷങ്ങളിൽ നിയന്ത്രണം തുടരണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

Read more: Maha Navami 2020: നാളെ മഹാനവമി; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

വീട്ടിലെ പൂജവയ്പും വിദ്യാരംഭവും

ദുർഗാഷ്ടമി നാളിൽ സന്ധ്യയ്ക്ക് ദീപം കൊളുത്തിയശേഷമാണ് പൂജയ്ക്കു വയ്ക്കുക. പൂജാമുറിയിലോ പ്രത്യേകം തയാറാക്കിയ സ്ഥലത്തോ പൂജയ്ക്കു വയ്ക്കാം.

ആത്മീയ ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും കല-സംഗീതോപകരണങ്ങളും തൊഴിലുപകരണങ്ങളും പൂജയ്ക്കു വയ്ക്കാം. സരസ്വതിയുടെ ചിത്രമോ വിഗ്രഹമോ വേണം. മറ്റ് ഇഷ്ടദേവതകളുടെ ചിത്രവും വയ്ക്കാം. അഞ്ചു തിരിയുള്ള നിലവിളക്ക് കത്തിച്ചുവയ്ക്കണം. ചിത്രം തെക്കോട്ട് മുഖമാകരുത്.

വിദ്യാരംഭത്തിന് ആവശ്യമായ ഒരുങ്ങൾ

നിലവിളക്ക്, തിരി, എണ്ണ,​ വയമ്പ്, തേൻ, ത്രിമധുരം, പടുക്ക (അവിൽ, മലര്, ശർക്കര, പഴം,കരിമ്പ്),​ സരസ്വതി വിഗ്രഹം അഥവാ ഫോട്ടോ, പൂക്കൾ, മാല,കുഞ്ഞിനുള്ള ഉടുപ്പ്, ഇരിക്കാനുള്ള പലക എന്നിവയാണ്.

ചടങ്ങുകൾ

തേനിൽ ചാലിച്ച വയമ്പ് കുട്ടിയുടെ നാവിൽ നൽകുക. അതിൽ മുക്കിയ സ്വർണമോതിരംകൊണ്ട് കുട്ടിയുടെ നാവിൽ ഹരിഃശ്രീ എഴുതിക്കുക. കുട്ടിയെ സരസ്വതി ദേവിയെയും മറ്റ് ഗുരുകാരണവന്മാരെയും പാദ നമസ്‌കാരം ചെയ്യിച്ച് അനുഗ്രഹം വാങ്ങിക്കുക.

ഗണപതിക്ക് മലർനിവേദ്യവും സരസ്വതിക്ക് ത്രിമധുരവും (കൽക്കണ്ടം, നെയ്യ്, തേൻ, ഉണക്കമുന്തിരി) നിവേദിച്ച ശേഷം ഗണപതി വന്ദനം നടത്തണം. (ചൊല്ലേണ്ട മന്ത്രം- വക്രതുണ്ട മഹാകായ, കോടി സൂര്യസമപ്രഭ, നിർവിഘ്നം കുരു,മേ,ദേവ, സർവകാര്യേഷ്യു സർവദാ).

തുടർന്ന് വിഗ്രഹത്തെ നമസ്‌കരിച്ച ശേഷം ഗുരു, ഗണപതി, വ്യാസൻ, ദക്ഷിണാമൂർത്തി, സരസ്വതി എന്നിവരെ സ്മരിക്കുക. ഇതിനായുള്ള മന്ത്രങ്ങളും ചൊല്ലാം. ദേവി മാഹാത്മ്യം, ലളിതാ സഹസ്രനാമം തുടങ്ങിയവയും ഇഷ്ടമുള്ള സ്‌തോത്രങ്ങളും ചൊല്ലാം.

26ന് രാവിലെ രാഹുകാലം തുടങ്ങുന്നതിനുമുമ്പ് ( 7.30ന് മുമ്പ്) സരസ്വതി പൂജയും വിദ്യാരംഭവും ആരംഭിക്കണം. പതിവ് പൂജയും ജപവും കഴിഞ്ഞ് വച്ച പുസ്തകങ്ങൾ എടുക്കാം. അവിടെയിരുന്നു വായിക്കണം.

Read more: Vijayadashami 2020: വിജയദശമി; ഐതിഹ്യവും പ്രസക്തിയും

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Vidyarambham at home durgashtami mahanavami