സിൽക്ക് സാരിയിൽ ഇന്ത്യൻ ബ്യൂട്ടിയായി വിദ്യാ ബാലൻ

പൊതുവേദികളിൽ സാരിയിൽ പ്രത്യക്ഷപ്പെടാറുളള വിദ്യ ഇത്തവണയും പതിവ് തെറ്റിച്ചില്ല

സാരിയിൽ ബോളിവുഡ് നടിമാരിൽ സുന്ദരി വിദ്യാ ബാലൻ തന്നെയാണ്. സാരിയിലെ വിദ്യാ ബാലന്റെ തിരഞ്ഞെടുക്കൽ ഒരിക്കലും മോശമാകാറില്ല. കഴിഞ്ഞ ഏപ്രിലിൽ കിച്ചൻ അപ്ലൈൻസ് കമ്പനിയായ പ്രസ്റ്റീജിന്റെ ബ്രാൻഡ് അംബാസിഡറായി വിദ്യ ഒപ്പിട്ടിരുന്നു. കഴിഞ്ഞ ദിവസം പ്രസ്റ്റീജിന്റെ പരിപാടിയിൽ വിദ്യ പങ്കെടുക്കാനെത്തി.

പൊതുവേദികളിൽ സാരിയിൽ പ്രത്യക്ഷപ്പെടാറുളള വിദ്യ ഇത്തവണയും പതിവ് തെറ്റിച്ചില്ല. പക്ഷേ ഇത്തവണ വിദ്യ ഞെട്ടിച്ചു. കോട്ടണും സിൽക്കും ചേർന്ന പല നിറങ്ങളിലുളള സാരി ധരിച്ചാണ് വിദ്യ എത്തിയത്. ഇതിന്റെ ഫോട്ടോ വിദ്യ തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് പങ്കുവച്ചത്.

സാരിയിൽ സുന്ദരിയാണെന്നതിനുളള ഫോട്ടോകൾ ഇതിനു മുൻപും പല തവണ വിദ്യ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Vidya balan is back at it again with another one of her graceful sarees at the prestige brand event

Next Story
ആകാശ് അംബാനി-ശ്ലോക വിവാഹ നിശ്ചയം; ഗോൾഡൻ ലുക്കിൽ ഐശ്വര്യ റായ് ബച്ചൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com