scorecardresearch
Latest News

വിദ്യ ബാലന്റെ ഫ്ലോറൽ പ്രിന്റ് ഗ്രീൻ സാരിയുടെ വില കേട്ടാൽ അമ്പരക്കും

വിദ്യയുടെ സാരിയുടെ വില എത്രയാണെന്ന് തിരക്കിയ ആരാധകർ അതിശയിക്കുകയാണ്

വിദ്യ ബാലന്റെ ഫ്ലോറൽ പ്രിന്റ് ഗ്രീൻ സാരിയുടെ വില കേട്ടാൽ അമ്പരക്കും

സാരിയിലുളള വിദ്യ ബാലന്റെ പുതു പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധേയമാകുന്നു. തന്റെ പുതിയ ചിത്രമായ ഷെർണിയുടെ പ്രൊമോഷൻ പരിപാടിക്കെല്ലാം വിദ്യ എത്തിയത് സാരിയിലായിരുന്നു. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് പേജായ ഹൂ വോർ വാട് ദെനിൽ വിദ്യയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു പ്രൊമോഷൻ പരിപാടിയിൽ ഫ്ലോറൽ പ്രിന്റിലുളള ലൈറ്റ് ഗ്രീൻ സാരി അണിഞ്ഞാണ് വിദ്യ എത്തിയത്. പിങ്ക് ബോർഡറിലുളള സാരി നിറയെ ഫ്ലോറൽ പ്രിന്റുകൾ നിറഞ്ഞതായിരുന്നു. സാരിക്ക് ഇണങ്ങുവിധമുളള ബ്ലൗസും സിംപിൾ ആഭരണങ്ങളും മേക്കപ്പും വിദ്യയെ കൂടുതൽ സുന്ദരിയാക്കി.

Read More: സ്റ്റണ്ണിങ് ലുക്കിൽ വിദ്യാ ബാലൻ; സാരിയുടെ വില ഒന്നര ലക്ഷം

വിദ്യയുടെ സാരിയുടെ വില എത്രയാണെന്ന് തിരക്കിയ ആരാധകർ അതിശയിക്കുകയാണ്. വിദ്യ ധരിച്ച അങ്കൂരി ലെയ്‌ല സാരിയുടെ വിലയായി ടൊറാനി വെബ്സൈറ്റിൽ കൊടുത്തിരിക്കുന്നത് 30,000 രൂപയാണ്.

Vidya Balan, fashion, ie malayalam

ആമസോൺ പ്രൈമിൽ ജൂൺ 18 നാണ് വിദ്യയുടെ ഷെർണി റിലീസ് ചെയ്തത്. ഫോറസ്റ്റ് ഓഫിസറുടെ വേഷത്തിലാണ് വിദ്യ ചിത്രത്തിൽ എത്തിയത്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Vidya balan in rs 30k floral print green saree523244