തന്റെ പുതിയ ചിത്രമായ ഷെർണിയുടെ പ്രൊമോഷൻ തിരക്കുകളിലായിരുന്നു വിദ്യാ ബാലൻ. പല പ്രൊമോഷൻ പരിപാടികൾക്കും സാരിയാണ് താരം തിരഞ്ഞെടുത്തത്. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ കടുവയുടെ ചിത്രങ്ങൾ ആലേഖനം ചെയ്തുളള പ്രിന്റഡ് സാരി ധരിച്ചാണ് താരം എത്തിയത്.
ടൊറാനി ബ്രാൻഡിന്റേതായിരുന്നു ഈ സാരി. നൈലോൺ സാറ്റിൻ സാരിയിൽ മുഴുവനും പിങ്ക് ആൻഡ് ഗ്രീൻ സ്ട്രിപ്സുകളും ബോർഡറിൽ എംബ്രോയിഡറി വർക്കുകളും നിറഞ്ഞതായിരുന്നു. സാരിക്ക് ചേരുംവിധമുളള ബ്ലൗസാണ് വിദ്യ തിരഞ്ഞെടുത്തത്.
Read More: സാറ അലി ഖാന്റെ നിയോൺ ഗ്രീൻ വസ്ത്രത്തിന്റെ വില കേട്ട് അതിശയിച്ച് ആരാധകർ
ഈ സാരിയുടെ വില ഒന്നര ലക്ഷത്തിനടുത്താണ്. 1,45000 രൂപയാണ് സാരിയുടെ വിലയായി ടൊറാനിയുടെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്നത്.

ജൂൺ 18 ന് ആമസോൺ പ്രൈം വീഡിയോയിലാണ് ഷെർണി റിലീസ് ചെയ്തത