scorecardresearch

വാസ്‌ലിന്റെ ഈ 6 ഉപയോഗങ്ങൾ നിങ്ങൾക്കറിയാമോ?

ചർമ്മത്തിലെ സർവ്വസാധാരണമായ ഈ പ്രശ്നങ്ങൾ അകറ്റാൻ വാസ്‌ലിൻ ജെല്ലി ഉപയോഗിക്കൂ

Vaseline, Petroleum Jelly uses

മിക്ക വീടുകളിലും സർവ്വസാധാരണമായി കാണുന്ന ഒന്നാണ് പെട്രോളിയം ജെല്ലിയായ വാസ്‌ലിൻ. കാലുകളും ചുണ്ടുമൊക്കെ വിണ്ടുകീറുമ്പോഴുമൊക്കെയാണ് സാധാരണയായി നമ്മൾ വാസ്‌ലിൻ തിരയുക. എന്നാൽ അതുമാത്രമല്ല, വാസ്‌ലിന്റെ ഉപയോഗങ്ങൾ.

വാസ്‌ലിന്റെ വിവിധ ഉപയോഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഡെർമറ്റോളജിസ്റ്റായ ഡോ. ഏഞ്ചൽ പന്ത്.

കണ്ണിനു താഴെയുള്ള ചുളിവുകൾക്കും വരൾച്ചയ്ക്കും ഒരു ഐ ക്രീം പോലെ വാസ്‌ലിൻ ജെല്ലി ഉപയോഗിക്കാം. ഇത് കൺതടങ്ങളെ തിളക്കമുള്ളതാക്കുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുക. റെറ്റിനോൾ അടങ്ങിയ ഐ ക്രീം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനു മുകളിലായി വാസ്‌ലിൻ ജെല്ലി പുരട്ടരുതെന്നും ഏഞ്ചൽ പറയുന്നു.

ശരീരത്തിൽ മുറിവോ പോറലോ ഉണ്ടായാൽ, ആ ഭാഗം വൃത്തിയാക്കിയതിനു ശേഷം പെട്രോളിയം ജെല്ലി പുരട്ടുക. ഇത് മുറിവ് നേരത്തെ ഉണങ്ങാൻ സഹായിക്കും. എന്നാൽ മുറിവിൽ അണുബാധയുണ്ടെങ്കിൽ ഇത് ചെയ്യരുത്. അപ്പോൾ ആൻറിബയോട്ടിക്കുകൾ ആവശ്യമാണ്.

കൺപോളകൾ വരണ്ടിരിക്കുന്ന പ്രശ്നമുണ്ടെങ്കിൽ ദിവസത്തിൽ രണ്ടുതവണ വാസ്‌ലിൻ കൺപോളകളിൽ പുരട്ടുക. വരണ്ട ചർമ്മമുള്ളവരിലും അറ്റോപിക് ഡെർമറ്റൈറ്റിസ് ഉള്ളവരിലുമൊക്കെ കൺപോളകൾ വരണ്ട് അടരുന്നത് സാധാരണമാണ്. ️കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗത്തിന് പല ക്രീമുകളും അനുയോജ്യമല്ലാത്തതിനാൽ, ഈ ഭാഗത്ത് പ്ലെയിൻ പെട്രോളിയം ജെല്ലി നല്ലൊരു ഓപ്ഷനാണ്.

ദീർഘനേരം ജലാംശം ലഭിക്കുന്നതിന് ലിപ് ബാമിനൊപ്പം ഇവ ഉപയോഗിക്കാം. ആദ്യം ലിപ് ബാം പുരട്ടി അതിനു മുകളിൽ വേണം പെട്രോളിയം ജെല്ലി പുരട്ടാൻ. രാത്രി ഉറങ്ങുന്നതിനു മുൻപ് ഇങ്ങനെ ചെയ്താൽ രാത്രി മുഴുവൻ ചുണ്ടുകൾക്ക് മുകളിൽ ഒരു മാസ്ക് പോലെ പ്രവർത്തിക്കും.

വായയുടെ കോണുകളിലായി കാണപ്പെടുന്ന കരുവാളിപ്പ് അകറ്റാനും പെട്രോളിയം ജെല്ലി പുരട്ടാം. ഉറങ്ങുന്നതിനു മുൻപായി പുരട്ടിയാൽ മതി.

റെറ്റിനോൾ പോലുള്ളവയുടെ ഉപയോഗം മൂലം ചിലർക്ക് മൂക്കിന്റെ വശങ്ങളിൽ അസ്വസ്ഥതയുണ്ടാവാറുണ്ട്. ഇതിൽ നിന്നും രക്ഷ നേടാനും വാസ്‌ലിൻ ജെല്ലിയുടെ ഉപയോഗം സഹായിക്കും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Vaseline or petroleum jelly uses beauty tips