Happy Rose Day 2019: നീയാ പൂവെന്തു ചെയ്തു..?
ഏതു പൂവ്..?
ഞാന്‍ തന്ന രക്ത നക്ഷത്രം പോലെ കടും ചുവപ്പു നിറമാര്‍ന്ന ആ പൂവ്..!
ഓ..അതോ ..?
ആ…അതു തന്നെ.!
തിടുക്കപ്പെട്ടന്വേഷിക്കുന്നതെന്തിന്.?
ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയാന്‍..!
അങ്ങനെ ചെയ്‌തെങ്കിലെന്ത്..?
ഒന്നുമില്ല…….അതെന്റെ ഹൃദയമായിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന നോവലിലെ ഈ സംഭാഷണം ഓര്‍ക്കാത്ത മലയാളില്ല. ചുവന്ന പുഷ്പങ്ങള്‍, പ്രത്യേകിച്ച് ചുവന്ന പനിനീര്‍ പുഷ്പങ്ങള്‍ ഹൃദയത്തിന്റെ, പ്രണയത്തിന്റെ നിറമാണ്. ചുവന്ന പനിനീര്‍ പൂ നല്‍കി പ്രണയം പറയുന്നവരെ നമുക്കറിയാം. ഇന്ന് അങ്ങനെ ഒരു ദിവസമാണ്. റോസ് ഡേ.

ഫെബ്രുവരി 7 നാണ് റോസ് ഡേ. പ്രണയാഘോഷങ്ങള്‍ തുടങ്ങുന്നതും ഈ ദിവസം തന്നെ. പ്രണയിക്കുമ്പോള്‍ റോസ് പൂവ് സമ്മാനിക്കാത്തവരായി ആരെങ്കിലുമുണ്ടോ? പ്രണയിക്കുന്നവര്‍ക്ക് റോസ് പൂവ് സമ്മാനിക്കാനൊരു ദിനമാണ് റോസ് ഡേ.

സമ്മാനമായി നല്‍കാന്‍ തിരഞ്ഞെടുക്കുന്ന ഓരോ പനിനീര്‍ പൂക്കളും സൂചിപ്പിക്കുന്നത് ഓരോന്നിനെയാണ്. അത് നിറങ്ങള്‍ക്ക് അനുസരിച്ചിരിക്കും.

ലാവെന്‍ഡര്‍ റോസ്

Rose Day

വളരെ അപൂര്‍വ്വമായി മാത്രമേ ലാവെന്‍ഡര്‍ നിറത്തിലുള്ള പനിനീര്‍ പൂക്കള്‍ കാണാറുള്ളൂ. ആദ്യ കാഴ്ചയിലെ പ്രണയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സ്‌നേഹംകൊണ്ടും ആരാധനകൊണ്ടും മനംകവരുന്നവര്‍ക്ക് അവരുടെ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ ഈ പൂക്കള്‍ ഉപയോഗിക്കാം.

വെള്ള റോസ്

Rose Day

നിഷ്‌കളങ്കതയുടേയും ചൈതന്യത്തിന്റേയും നിറമായാണ് വെളുപ്പിനെ കരുതുന്നത്. വിവാഹങ്ങളിലോ, അല്ലെങ്കില്‍ പുതിയൊരു തുടക്കം കുറിക്കുന്നതിനോ ഇത് ഉപയോഗിക്കാം.

ചുവന്ന റോസ്

Rose Day

എല്ലാവര്‍ക്കും അറിയാവുന്നതു പോലെ ഇത് പ്രണയത്തിന്റെ അടയാളമാണ്. നിങ്ങള്‍ ഒരാളുമായി പ്രണയത്തിലാണെങ്കില്‍ അവരെ അതറിയിക്കാന്‍ ചുവന്ന പനിനീര്‍ പൂക്കള്‍ നല്‍കാം.

മഞ്ഞ റോസ്

Rose Day

മഞ്ഞ എന്നത് സൗഹൃദത്തിന്റെ നിറമാണ്. വളരെ സുരക്ഷിതമായ ഈ ദിവസം ഒരാളുടെ ജീവിതത്തെ പ്രകാശപൂരിതമാക്കി നിര്‍ത്താന്‍ സഹായിക്കും എന്നാണ് പറയുക. പോസിറ്റിവിറ്റിയുടെ കൂടി നിറമായി മഞ്ഞയെ കാണാറുണ്ട്.

ഓറഞ്ച് റോസ്

Rose Day

അഭിനിവേശത്തിന്റേയും ഊര്‍ജത്തിന്റേയും അടയാളമാണ് ഓറഞ്ച് റോസ്. ചെറിയ മഞ്ഞയും ചുവപ്പും ചേര്‍ന്ന നിറം. പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും ഇടയിലുളള ഒരു പാലമാണിത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ