പ്രണയിക്കുന്നവർക്കായൊരു ദിനം അതാണ് വാലന്റൈൻസ് ഡേ. ലോകമെമ്പാടുമുള്ള പ്രണയിനികൾ വാലന്റൈൻസ് ഡേ ആഘോഷിക്കുന്ന തിരക്കിലാണ്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷമാണ് ഇപ്രാവശ്യത്തെ പ്രത്യേകത. ഫെബ്രുവരി 14ൽ മാത്രമൊതുങ്ങുന്നില്ല ആഘോഷം. അതിന് മുൻപുള്ള ഒരാഴ്ച വരെ ആഘോഷിക്കുകയാണ് കമിതാക്കൾ. വാലന്റൈൻസ് വീക്കെന്നാണ് ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ദിവസങ്ങൾ അറിയപ്പെടുന്നത്. ഇതിൽ ഓരോ ദിവസവും ഇവർക്ക് സ്‌പെഷ്യലാണ്. ഓരോ ദിവസത്തിനും പ്രണയത്തോട് ചേർന്നു നിൽക്കുന്ന പേരുകളുമുണ്ട്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ളേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ്സ് ഡേ, ഹഗ് ഡേ അങ്ങനെ പോകുന്നു ദിനങ്ങൾ.

റോസ് ഡേ
Rose

ഫെബ്രുവരി 7 നാണ് റോസ് ഡേ. പ്രണയാഘോഷങ്ങൾ തുടങ്ങുന്നതും ഈ ദിവസം തന്നെ. പ്രണയിക്കുമ്പോൾ റോസ് പൂവ് സമ്മാനിക്കാത്തവരായി ആരെങ്കിലുമുണ്ടോ? പ്രണയിക്കുന്നവർക്ക് റോസ് പൂവ് സമ്മാനിക്കാനൊരു ദിനമാണ് റോസ് ഡേ.

പ്രൊപ്പോസ് ഡേ
Propose day

പ്രണയം പറയാനിരിക്കുന്നവരുടെ ദിനമാണ് ഫെബ്രുവരി 8. ഒരാളോട് ഇഷ്‌ടം തോന്നിയാൽ അത് മുഖത്ത് നോക്കി പറയാനും അതിനൊരുത്തരം കിട്ടാനും കാത്തിരിക്കുന്നവരുടെ ദിനം.

ചോക്ളേറ്റ് ഡേ
Chocolate

പ്രണയവും ചോക്ളേറ്റും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പെൺകുട്ടികളുടെ ചോക്ളേറ്റ് പ്രിയം നോക്കി അവർക്ക് ഏതുതരം പുരുഷന്മാരെയാണ് ഇഷ്ടമെന്ന് കണ്ടെത്താമെന്നാണ് പറയപ്പെടുന്നത്. മിക്ക കമിതാക്കളുടെയും ഇഷ്ട ഭക്ഷണമാണ് ചോക്ളേറ്റും. ചോക്ളേറ്റ് പ്രേമികളായ കമിതാക്കളുടെ ദിവസമാണ് ഫെബ്രുവരി 9.

ടെഡ്ഡി ഡേ
Teddy

ഫെബ്രുവരി 10 ടെഡ്ഡി ഡേയാണ്. കളിപ്പാട്ടങ്ങളെ ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ?. മിക്ക കാമുകിമാരും നല്ല അസ്സൽ ടെഡ്ഡി ഭ്രാന്തികളായിരിക്കും. അവർക്ക് വേണ്ടിയുള്ള ദിവസമാണിത്.

പ്രോമിസ് ഡേ
Promise day
പ്രണയിക്കുമ്പോൾ പറയുന്ന ഓരോ വാക്കിനും കൊടുക്കുന്ന ഓരോ വാക്കിനും വിലയുണ്ട്. പ്രാധാന്യവുമുണ്ട് ജീവിതത്തിൽ. ഒപ്പമുണ്ടാവുമെന്ന വാക്കും പ്രണയിക്കുമ്പോൾ നൽകുന്ന മറ്റു വാക്കുകളും ഓർമിപ്പിക്കുന്നതാണ് ഫെബ്രുവരി 11.

കിസ്സ് ഡേ
kiss day

ഫെബ്രുവരി 12 അറിയപ്പെടുന്നത് കിസ്സ് ഡേയെന്നാണ്. ഉമ്മ വയ്ക്കാനായൊരു ദിനം, അതാണിത്. പ്രണയിക്കുമ്പോൾ ഒന്ന് ഉമ്മ വയ്ക്കണമെന്നാഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. അവർക്കായുള്ള ദിവസമാണ് ഫെബ്രുവരി 12.

ഹഗ് ഡേ
Hug day
അസ്വസ്ഥമായിരിക്കുമ്പോൾ ഒരു ഹഗ് ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. അടിയുണ്ടാക്കിയിരിക്കുന്ന മിക്ക കാമുകികാമുകന്മാരും അവസാനം പ്രശ്നം തീർക്കുന്നത് ഒരു ടൈറ്റ് ഹഗിലൂടെയാണ്. ഫെബ്രുവരി 13 ആണ് വാലന്റൈൻസ് വീക്കിൽ ഹഗ് ഡേയായി ആഘോഷിക്കുന്നത്.

വാലന്റൈൻസ് ഡേ
Love is in the air

ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ അവസാനമാണ് ഫെബ്രുവരി 14, വാലന്റൈൻസ് ഡേ. പ്രണയത്തിനായി മാറ്റി വയ്ക്കപ്പെട്ട ഒരു ദിനം. പ്രണയിക്കാനായി ഞങ്ങൾക്കൊരു ദിനം ആവശ്യമില്ലെന്ന് കമിതാക്കൾ പറയുമെങ്കിലും ഈ ദിവസം ആഘോഷിക്കാത്തവർ വിരളമാണ്. പ്രണയിക്കുന്നവർക്ക് മാത്രമായൊരു ദിനം അതാണ് ഫെബ്രുവരി 14.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook