ഫെബ്രുവരി ഏഴു മുതല്‍ 14 വരെയുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. ബിഗ് ഡേ ആയ ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷദിനങ്ങളുടെ ക്രമം. ഇന്ന് ഫെബ്രുവരി ഒമ്പത് ചോക്ലേറ്റ് ദിനമാണ്.

ശുഭകാര്യങ്ങള്‍ക്ക് മുമ്പായി അല്പം മധുരമാകാം എന്നല്ലേ പരസ്യ വാചകം പോലും. ഇവിടെ പ്രണയികള്‍ പരസ്പരം മധുരം കൈമാറുകയാണ്, ഹൃദയം കൈമാറിയ പോലെ. പ്രണയവും ചോക്ലേറ്റം തമ്മില്‍ ഹൃദ്യമായൊരു രസതന്ത്രം തന്നെയാണുള്ളത്. പ്രണയിയുടെ ഹൃദയം കവരുകയാണ് മധുരം നല്‍കുക വഴി ചെയ്യുന്നത്.

എത്ര വലിയ പിണക്കവും അലിയിച്ച് കളഞ്ഞ് പ്രണയത്തിനും ജീവിതത്തിനും മധുരം നല്‍കാന്‍ ഒരല്പം ചോക്ലേറ്റ് മതി. കൂടാതെ ചോക്ലേറ്റ് കഴിക്കുക വഴി ശരീരത്തില്‍ സിറോടോണിന്‍, ഡോപ്പോമിന്‍ എന്നീ ഹോര്‍മോണുകളുടെ ഉത്പാദനവും നടക്കന്നു. ഇത് മനസിനെ സന്തോഷത്തോടെയിരിക്കാന്‍ സഹായിക്കുന്നു.

സാമ്പത്തിക സ്ഥിതി അനുസരിച്ച് പല തരത്തിലും രുചിയിലും ബ്രാന്‍ഡിലുമെല്ലാമുള്ള ചോക്ലേറ്റ് സമ്മാനിക്കാം. പേഴ്‌സണലൈസ്ഡ് ചോക്ലേറ്റുകള്‍ വരെ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook