പ്രണയിക്കുന്നവരും പ്രണയിക്കാൻ ആഗ്രഹിക്കുന്നവരും കാത്തിരിക്കുന്ന ദിനമാണ് വാലന്റൈൻസ് ഡേ. എങ്ങനെയാണ് തങ്ങളുടെ പ്രണയം പറയുക എന്നാലോചിച്ച് തലപുകയ്‌ക്കുന്നവരാണ് എല്ലാവരും. കത്തെഴുതണോ മെസേജ് അയക്കണോ അതോ ആശംസാ കാർഡ് നൽകണോ അല്ലെങ്കിൽ എന്ത് സമ്മാനം നൽകി വ്യത്യസ്‌തത ഉണ്ടാക്കാം.. ഇങ്ങനെ കാട് കയറുന്നുണ്ടാകും പ്രണയിക്കുന്നവരുടെ ചിന്തകൾ.

എങ്ങനെ പറയും എപ്പോൾ പറയും എന്നെല്ലാം ഇനി ആലേചിച്ച് വിഷമിക്കേണ്ട. അതിനുളള വഴിയെല്ലാം പീയുഷ് ഗോയൽ എന്ന ഈ ചെറുപ്പക്കാരൻ പറഞ്ഞുതരും. ഉരുളക്കിഴങ്ങ് കൊണ്ട് പ്രണയം പറഞ്ഞാലോ ? ഞെട്ടേണ്ട. വറുത്തു കഴിക്കാൻ ഇഷ്‌ടമുളള ഉരുളക്കിഴങ്ങ് കൊണ്ടുതന്നെ പ്രണയം പറയാനായാലോ ? അതിൽപരം സന്തോഷം വേറെയെന്താണ്, വ്യത്യസ്‌തതയെന്താണുളളത് !
surprise potato, valentines day

രാജ്യത്തെവിടെയും ഉരുളക്കിഴങ്ങ് സന്ദേശം എത്തിക്കാം, കാമുകിയെ ഞെട്ടിക്കാം. സന്ദേശമെഴുതിയ ഉരുളക്കിഴങ്ങിന് വെറും 129 രൂപയാണ് ഇന്ത്യയിൽ എവിടെയും എത്തിക്കാൻ പീയുഷ് ഈടാക്കുന്നത്. 130 വാക്കുകളിൽ കവിയാത്ത സന്ദേശം ഈ സർപ്രൈസ് പൊട്ടറ്റോയിൽ ചേർക്കാം. ഇതിനുളള ഓർഡറുകൾ www.surprisepotato.com എന്ന വെബ്സൈറ്റിലൂടെയാണ് സ്വീകരിക്കുന്നത്.

surprise potato, valentines day

പീയുഷ് ഗോയൽ

വലിയ ഉരുളക്കിഴങ്ങുകളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. കഴുകി ഉണക്കിയ ഉരുളക്കിഴങ്ങ് പിന്നെ സന്ദേശവാഹകരാവും. ചിത്രം ചേർക്കേണ്ടവർക്ക് അതും ഇതിൽ ഉൾപ്പെടുത്തിക്കൊടുക്കുന്നുണ്ട്. എന്നാപിന്നെ ഒരു വെറൈറ്റി പരീക്ഷിച്ചാലോ ഇത്തവണ ?

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ