റാഞ്ചി: വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് റോസ് പൂവിന്റെ മണമുളള റോസാ പൂക്കളുടെ സ്റ്റാംപ് ജാർഖണ്ഡ് തപാൽ വകുപ്പ് പുറത്തിറക്കി. പ്രണയദിനത്തിൽ സമ്മാനങ്ങളും കത്തുകളും അയക്കുമ്പോൾ ഇനി കവറിനു പുറത്തും പ്രണയത്തിന്റെ സുഗന്ധം ആസ്വദിക്കാം. ജർമനിയിൽ നിന്നാണ് റോസ് സ്റ്റാംപ് ഇറക്കുമതി ചെയ്‌തത്.
രാജ്യത്തെ പോസ്റ്റൽ സ്റ്റാംപുകളും കവറുകളുമെല്ലാം കുറേ വർഷങ്ങളായി സുഗന്ധപൂരിതമാണെങ്കിലും റോസ് സ്റ്റാംപ് ഇന്ത്യയിൽ ആദ്യമാണ്. സംസ്ഥാനത്തെ 13 ജനറൽ പോസ്റ്റ് ഓഫീസുകൾ വഴിയാണ് റോസ് സ്റ്റാംപുകൾ വിതരണം ചെയ്യുന്നത്. വാലന്റൈൻസ് ദിനത്തിനായി 1000 റോസ് സ്റ്റാംപുകളാണ് തപാൽ വകുപ്പ് ഇറക്കുമതി ചെയ്‌തിരിക്കുന്നത്. 10 റോസ് സ്റ്റാംപിന് 250 രൂപയാണ് വില.