പ്രണയിക്കാത്തവരായി ആരുമുണ്ടാവില്ല. ചില പ്രണയങ്ങൾ വിവാഹത്തിലവസാനിക്കുമ്പോൾ ചിലത് ഇടയ്ക്ക് വെച്ച് നഷടപ്പെടുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ശേഷം മിക്കവരും പറയുന്ന കാര്യമാണ് പഴയതുപോലെ സ്‌നേഹമില്ലെന്നും പ്രണയിക്കുമ്പോൾ പറഞ്ഞിരുന്ന പല കാര്യങ്ങളും മറന്നു പോയെന്നും. തിരക്കേറിയ ജീവിതത്തിനിടയിൽ പലർക്കും സ്വന്തം ജീവിത പങ്കാളിയുടെ കാര്യങ്ങൾ അന്വേഷിക്കാനോ അവരോടൊപ്പം സമയം പങ്കിടാനോ സധിക്കാറില്ല. ഇതിൽ പരാതി പറയുന്നവരാണ് മിക്കവരും.
മിഥുനം സിനിമയിലെ ഉർവ്വശിയുടെ ഡയലോഗുകൾ ഓർമ്മയില്ലേ? പണ്ട് പ്രേമിച്ചിരുന്നപ്പോൾ അയച്ച കത്തുകളെടുത്ത് തേനാണ് പാലാണെന്ന് പറഞ്ഞ് പുകഴ്ത്തിയിരുന്നതും ഇപ്പോൾ അതിനെല്ലാം മാറ്റമുണ്ടായെന്നും പറഞ്ഞ് സങ്കടപെടുന്ന ഉർവ്വശിയെ ആരും മറന്നു കാണില്ല.
വീണ്ടും ഒരു പ്രണയദിനമെത്തുമ്പോൾ അല്‌പ സമയം പ്രണയിനിയ്ക്കായും മാറ്റിവയ്ക്കാം. പ്രണയിനിയെ ഒരു സിനിമയ്ക്ക് കൊണ്ടു പോയോ, പുറത്ത് നിന്ന് ഭക്ഷണം കഴിച്ചോ ഒരു ദിവസം അവർക്കായി മാറ്റിവയ്ക്കാം. എന്നാൽ അതിനെല്ലാം മുൻപ് ചെയ്യാവുന്ന ഒരു കാര്യമാണ് സ്നേഹത്തോടെ രണ്ട് വാക്ക് പ്രണയിനിയോട് പറയുകയെന്നത്. നിങ്ങളുടെ ഒരു വാക്കോ ഒരു കാർഡോ അതുമല്ലെങ്കിൽ ഒരു മെസേജോ മതി പ്രണയിനിയെ സന്തോഷിപ്പിക്കാൻ. മറ്റെന്തിനെക്കാളും അവർ വിലമതിക്കുന്നതും ഈ സ്നേഹപൂർവമുള്ള വാക്കുകളെയാണ്.
പ്രണയദിനത്തിൽ ഭാര്യമാരോടും കാമുകിമാരോടും പറയാവുന്ന ചില സന്ദേശങ്ങളിതാ…
പുക്കൾ പോലും നിന്നെ അവരുടെ വാലന്റൈനായി ആവശ്യപ്പെടുമ്പോൾ, നിന്റെ പ്രണയിതാവായ ഞാൻ ഭാഗ്യവാനാണ്. പ്രണയദിനാശംസകൾ….
നീയെന്റെ പ്രണയിനിയും സുഹൃത്തുമാവുന്നു, ഒരിക്കൽ കൂടി ഞാൻ നിന്റെ വാലന്റൈനായിക്കോട്ടെ… പ്രണയദിനാശംസകൾ…
നീ എന്റെ പ്രണയിനിയും ജീവിതപങ്കാളിയുമായതിനാൽ ഞാൻ സന്തോഷിക്കുന്നു. ഇത്രയും കാലം ചെയ്ത എല്ലാ കാര്യങ്ങളെയും അഭിനന്ദിക്കുന്നു. നീ എന്നെന്നും എന്റെ പ്രണയമായി കൂടെയുണ്ടാവണം.
എന്റെ ജീവിതത്തിലെ ഏക പ്രണയം നീയാണ്. എന്റെ ഹൃദയത്തിൽ വിരിയുന്ന ഏക പുഷ്പവും നീയാണ്. പ്രണയദിനാശംസകൾ….
ഓരോ ദിവസവും നീ കൂടുതൽ സുന്ദരിയായി കൊണ്ടിരിക്കുന്നു. ആ നീയുമായി ഞാനെങ്ങന പ്രണയത്തിലാവാതിരിക്കും. ഓരോ തവണ സുന്ദരിയായ നിന്നെ കാണുമ്പോഴും ഞാനും സുന്ദരനാണെന്ന് എനിക്ക് തോന്നുന്നു. പ്രണയദിനാശംസകൾ.