പ്രണയത്തിന്റെ ആഘോഷമാണ് വാലന്റൈൻസ് ഡേ. പ്രണയിക്കുന്നവർക്കായൊരു ദിനം. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയം തോന്നാത്തവർ വളരെ ചുരുക്കമായിരിക്കും. സ്കൂളിലെയും കോളജിലെയും ഒരു ലൗ സ്റ്റോറി മിക്കവർക്കും പറയാനുണ്ടായിരിക്കും. പ്രണയം പറയാത്തവർക്ക് പറയാനും പ്രണയിച്ചു കൊണ്ടിരിക്കുന്നവർക്ക് ബന്ധം ഒന്നൂടെ ദൃഢമാക്കാനുള്ള ദിനം കൂടിയാണ് ഫെബ്രുവരി 14.

valentine Day

വീണ്ടും ഒരു പ്രണയദിനത്തിലെത്തി നിൽക്കുമ്പോൾ ആശംസാകാർഡുകളും റോസാപ്പൂക്കളുമായി പ്രണയം ആഘോഷിക്കുകയാണ് ലോകം. ഓരോ പ്രണയദിനവും ഓർമയിൽ സൂക്ഷിക്കാനുള്ള മധുരമുള്ള ഓർമയാണ്. വീണ്ടുമൊരു പ്രണയദിനത്തിലെത്തി നിൽക്കുമ്പോൾ തന്റെ പ്രിയപ്പെട്ടവന് എന്ത് സമ്മാനം നൽകണമെന്നത് വലിയ ഒരു ചോദ്യമായി കാമുകിമാരുടെയും ഭാര്യമാരുടെയും മുന്നിലുയരാറുണ്ട്. സമ്മാനങ്ങൾ പോലെ പ്രിയപ്പെട്ടതാണ് പലപ്പോഴും പ്രണയ സന്ദേശങ്ങൾ.

അതിനാൽ അടുത്തുണ്ടങ്കിലും ദൂരെയാണെങ്കിലും പ്രണയസന്ദേശങ്ങൾ പങ്കുവയ്ക്കാം.ആശംസാകാർഡുകളിലൂടെയും കത്തുകളിലൂടെയും തന്റെ പ്രിയപ്പെട്ടവനുമായി പ്രണയസന്ദേശങ്ങൾ പങ്കുവയ്ക്കാം.

ഇതാ പ്രണയദിനത്തിൽ പ്രിയപ്പെട്ടവനോട് പറയാൻ ചില സന്ദേശങ്ങൾ…

വേർപിരിയാൻ വയ്യെനിക്ക് നിന്നിൽ നിന്നും… ഒരു ടാറ്റു പതിച്ച പോലെ ഞാൻ നിന്നോട് ചേർന്നിരിക്കുന്നു… പ്രണയാശംസകൾ

Valentine Day

ഈ ജന്മം മുഴുവൻ ഞാനും നീയും വേർപിരിയാത്തവിധം ഒന്നായിരിക്കും.. പ്രണയദിനാശംസകൾ…..

Valentine Day

ഇന്നും നാളെയും ജീവിതകാലം മുഴുവനും കൂടെയുണ്ടാവുമെന്ന വാക്കാണ് നമ്മുടെ പ്രണയം…പ്രണയദിനാശംസകൾ…..

valentines day

നിന്നെ ഞാൻ എത്ര മാത്രം പ്രണയിക്കുന്നുവെന്നറിയിക്കാൻ ഒരു കവിതയെഴുതണമെന്നും പാട്ട് പാടണമെന്നും ആഗ്രഹിച്ചു. പക്ഷേ നിന്റെ പ്രണയത്തിനും നീ നൽകുന്ന കരുതലിനും മുന്നിൽ എന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു… പ്രണയദിനാശംസകൾ….

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ