ചോക്ളേറ്റിഷ്‌ടല്ലാത്തവരായി ആരേലുമുണ്ടോ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ കൊതിയോടെ കഴിക്കുന്ന ഒരേയൊരു സാധനം ചോക്ളേറ്റാണ്. അപ്പൊ പിന്നെ പ്രണയിിക്കുന്നവരുടെ കാര്യം പറയണ്ടല്ലോ? ചോക്ളേറ്റും പ്രണയവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഒട്ടുമിക്ക പെൺകുട്ടികളും നല്ല ഒന്നാന്തരം ചോക്ളേറ്റ് ഭ്രാന്തികളാണ്.
പെൺകുട്ടികളുടെ ചോക്ളേറ്റ് പ്രേമവും അവർ ജീവിതത്തിൽ തിരഞ്ഞെടുക്കുന്ന പങ്കാളിയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പറയപ്പെടുന്നത്. പെൺകുട്ടികൾ ചോക്ളേറ്റ് തിരഞ്ഞെടുക്കുന്നത് നോക്കി എത്തരം പുരുഷന്മാരെയാണ് അവർക്കിഷ്‌ടമെന്ന് മനസ്സിലാക്കാം.
ഡാർക്ക് ചോക്ളേറ്റ്
ഡാർക്ക് ചോക്ളേറ്റിന്റെ കടുത്ത കൊതിയുള്ള പെൺകുട്ടിയാണോ? എങ്കിൽ എപ്പോഴും കൂടെ നിന്ന് സംരക്ഷിക്കുന്ന പുരുഷന്മാരെയാണ് അവരധികം തിരഞ്ഞെടുക്കുക. സ്വന്തം കാര്യങ്ങൾ നോക്കുകയും കൂടെയുള്ള പെൺകുട്ടിയെ സംരക്ഷിക്കുകയും ചെയ്യുന്നവരായ പുരുഷന്മാരോടായിരിക്കും ഈ ചോക്ളേറ്റ് പ്രേമികൾക്കിഷ്ടം.
മിൽക്ക് ചോക്ളേറ്റ്
നല്ല സുന്ദരനും സുമുഖനുമായ പുരുഷന്മാരാണ് മിൽക്ക് ചോക്ളേറ്റുകാരുടെ ഇഷ്‌ടക്കാർ. ജീവിതത്തിൽ വളരെ റൊമാന്റിക്കായിട്ടുള്ള, സ്നേഹ സമ്പന്നരായിട്ടുള്ള പുരുഷന്മാരെയാണ് ഇത്തരം ചോക്ളേറ്റ് കഴിക്കുന്നവർക്കിഷ്‌ടം.
വൈറ്റ് ചോക്ളേറ്റ്
സമൂഹത്തിലെ ഉയർന്ന ചിന്താഗതിക്കാരും ഉന്നത ജീവിതം നയിക്കുന്നവരുമായിരിക്കും വൈറ്റ് ചോക്ളേറ്റുകാരോട് ബന്ധപ്പെട്ടു നിൽക്കുന്ന പുരുഷന്മാർ. അത്യാവശ്യം ലോകവിവരവും വായനശീലവും കൈമുതലാക്കിയ പുരുഷന്മാരെയുമാണ് വൈറ്റ് ചോക്ളേറ്റുക്കാർക്കിഷ്‌ടം.
മിക്‌സഡ് ചോക്ളേറ്റ്
ജീവിതം വളരെ അടിച്ചു പൊളിക്കുന്ന പുരുഷന്മാരാണ് ഇത്തരം ചോക്ളേറ്റുകാരുടെ ഇഷ്‌ടക്കാർ. കൂടെയുള്ളവരെ ചിരിപ്പിക്കാനും എപ്പോഴും സന്തോഷവതിയാക്കുകയും ചെയ്യുന്ന പുരുഷന്മാരെയാണ് ഈ ചോക്ളേറ്റ് പ്രിയർക്കിഷ്‌ടം.