പല നിറത്തിലുള്ള സോപ്പ് ബാറുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ശരീരം വൃത്തിയാക്കാനും മുഖവും മുടിയും കഴുകാനും ഒരേ സോപ്പ് ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. ശരീരത്തിലെയും മുഖത്തിലെയും ചർമ്മത്തിന് വ്യത്യസ്തതകളുണ്ടെന്നും അവയ്ക്ക് നൽകേണ്ട പരിചരണവും വ്യത്യസ്തമാണെന്നും ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല.
മുഖത്തിന് വേണ്ടി മാത്രം നിർമ്മിച്ച സോപ്പുമായി പല സ്കിൻകെയർ ബ്രാൻഡുകളും വിപണിയിൽ എത്തുന്നുണ്ട്. എന്നാൽ മുഖത്ത് ഉപയോഗിക്കുന്ന സോപ്പുകളിൽ സെറാമൈഡുകൾ, നിയാസിനാമൈഡ്, ഗ്ലിസറിൻ, ഹൈലൂറോണിക് ആസിഡ് എന്നിവ ഉണ്ടായിരിക്കണം. ഇവയെല്ലാം മുഖത്തെ ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു.
എന്നാൽ മിക്ക സോപ്പുകളിലും ഇവയില്ല, കൃത്രിമ ചായങ്ങൾ, സുഗന്ധം, ലാനോലിൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയ ചേരുവകൾ മുഖത്തെ ചർമ്മത്തെ ദോഷകരമായി ബാധിക്കും.
മുഖത്ത് സോപ്പ് ഉപയോഗിക്കുന്നതിന്റെ പാർശ്വഫലങ്ങൾ
- സോപ്പുകൾ പരുക്കമുള്ളവയാണ്. ഇവ മുഖത്ത് നേരിട്ട് ഉരസുന്നത് ചർമ്മത്തെ പ്രകോപിപ്പിക്കുകയും കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യും.
- സോപ്പുകൾ ചർമ്മത്തെ വരണ്ടതാക്കും. അവയിൽ രാസവസ്തുക്കൾ നിറഞ്ഞിരിക്കുന്നതിനാൽ ചർമ്മത്തിലെ ഈർപ്പം നീക്കം ചെയ്ത് വരണ്ടതാക്കുന്നു.
- സോപ്പുകൾ നിർമ്മിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നു. ഇവ സെൻസിറ്റീവ് ചർമ്മത്തെ പ്രകോപിപ്പിക്കും. മുഖക്കുരു, ചുളിവുകൾ എന്നിവയ്ക്ക് കാരണമാകും.
- സോപ്പുകൾക്ക് ഉയർന്ന പിഎച്ച് മൂല്യമുണ്ട്. മിക്ക സോപ്പുകളിലും പിഎച്ച് മൂല്യം വളരെ ഉയർന്നതാണ്, കാരണം അവ ശരീരത്തിലെ അഴുക്ക് നീക്കുന്നതിനായി നിർമ്മിച്ചതാണ്. അതിനാൽ ഇവ മുഖത്ത് തേയ്ക്കുന്നത് ചർമ്മത്തിന് ദോഷം ചെയ്യും.
മുഖത്ത് എപ്പോഴും രാസവസ്തുക്കൾ ഇല്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് നല്ല. ഇവ ചർമ്മത്തെ ദീർഘകാലാടിസ്ഥാനത്തിൽ സംരക്ഷണം നൽകും.