/indian-express-malayalam/media/media_files/2026/01/20/ghee-for-hair-fi-2026-01-20-10-15-43.jpg)
മുടിയിൽ നെയ്യ് പുരട്ടുന്നതിൻ്റെ ഗുണങ്ങൾ | ചിത്രം: ഫ്രീപിക്
നന്നായി ഒരുങ്ങി എടുത്ത ഫോട്ടോകളിൽ വില്ലനാകുന്നത് പലപ്പോഴും നമ്മുടെ പരുപരുത്ത മുടിയായിരിക്കും. മുടിയിൽ ഈർപ്പം നിലനിൽക്കാത്തതിന്റെ ലക്ഷണമാണിത്. മുടി മൃദുവാക്കാൻ പലരും പണ്ടുമുതലേ ഉപയോഗിക്കുന്ന ഒന്നാണ് നെയ്യ്. എന്നാൽ ഇത് ശരിക്കും ഫലപ്രദമാണോ? ഒരു മാസം തുടർച്ചയായി ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?
മുടിക്ക് ഈർപ്പം തടഞ്ഞു നിർത്താൻ സാധിക്കാതെ വരുമ്പോഴാണ് വരണ്ടുണങ്ങിയതും കെട്ടുപിണഞ്ഞതുമാകുന്നത് എന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. രൂപിക സിംഗ് പറയുന്നു. കാലാവസ്ഥ, വെയിൽ, മുടി കൈകാര്യം ചെയ്യുന്ന രീതി എന്നിവയെല്ലാം ഇതിനെ ബാധിക്കുന്നു.
Also Read: താരൻ അകറ്റാൻ തൈര്, ഫലപ്രദമാണോ?
"മുടിയുടെ പുറം പാളി ഉയർന്നു നിൽക്കുമ്പോൾ, വായുവിലെ ഈർപ്പം മുടിക്കുള്ളിലേക്ക് കടക്കുകയും അത് മുടി വീർക്കുന്നതിനും പരുപരുക്കുന്നതിനും കാരണമാകുന്നു," ഡോ. ഷെറിൻ ഭാൻ വ്യക്തമാക്കുന്നു.
മറ്റു കാരണങ്ങൾ ഇവയാണ്:
- അമിതമായ ഹെയർ വാഷ്.
- അന്തരീക്ഷത്തിലെ ഈർപ്പം.
- രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ട്രീറ്റ്‌മെന്റുകൾ.
- വീര്യം കൂടിയ ഷാംപൂവും ഉപ്പുവെള്ളവും.
- തോർത്ത് ഉപയോഗിച്ച് മുടി ശക്തിയായി തിരുമ്മുന്നത്.
- കണ്ടീഷണർ ഉപയോഗിക്കാതിരിക്കുന്നത്.
Also Read: "ഇത് എന്റെ മുടിയുടെ സ്വാഭാവിക നിറമാണ്"; തലമുടിയഴകിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ശ്രുതി ഹാസൻ
നെയ്യ് മുടിയുടെ വളർച്ച കുറയ്ക്കുമോ
നെയ്യ് മുടിയിൽ ഒരു സംരക്ഷണ പാളി തീർക്കുന്നതിലൂടെ മുടി മൃദുവാകാൻ സഹായിക്കുമെന്ന് ഡോ. സിംഗും ഡോ. ഭാനും ഒരുപോലെ യോജിക്കുന്നു നെയ്യിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളും വിറ്റമിൻ എയും മുടിക്ക് പോഷണം നൽകുന്നു. "ആഴ്ചയിൽ രണ്ടുതവണ എന്ന നിലയിൽ ഒരു മാസം ഉപയോഗിച്ചാൽ, അമിതമായി വരണ്ട മുടിയുള്ളവർക്ക് ഇത് ഗുണം ചെയ്യും. എന്നാൽ താരൻ ഉള്ളവർ ഇത് ഒഴിവാക്കണം" എന്ന് ഡോ. സിംഗ് നിർദ്ദേശിക്കുന്നു.
നെയ്യ് 30 മുതൽ 60 മിനിറ്റ് വരെ മാത്രം മുടിയിൽ വെക്കുന്നതാണ് ഉചിതം. "നെയ്യ് രാത്രി മുഴുവൻ തലയിൽ വെക്കുന്നത് നല്ലതല്ല. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ അടയാനും അഴുക്ക് അടിഞ്ഞുകൂടാനും കാരണമാകും," ഡോ. ഭാൻ പറയുന്നു. കഴുകിക്കളയാൻ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കണം.
താരൻ ഇല്ലാത്തവർക്ക് 2-3 ആഴ്ചത്തെ ഉപയോഗം കൊണ്ട് തന്നെ മുടിക്ക് മൃദുത്വം ലഭിക്കുന്നത് ശ്രദ്ധിക്കാനാകും. എന്നാൽ ചൊറിച്ചിലോ അസ്വസ്ഥതയോ തോന്നിയാൽ ഇത് നിർത്തണം.
Also Read:അടുക്കളയിൽ ഇത് മാറ്റി വച്ചോളൂ, ഇനി നരച്ച മുടിയോട് വിട പറയാം
കൂടുതൽ ഫലപ്രദമാകാൻ
നെയ്യോടൊപ്പം അല്പം കറ്റാർവാഴ ജെല്ലോ വെളിച്ചെണ്ണയോ ചേർക്കുന്നത് മുടിയുടെ അറ്റത്തെ വരൾച്ച മാറ്റാൻ കൂടുതൽ സഹായിക്കും. എന്നാൽ എണ്ണമയമുള്ള ചർമ്മമുള്ളവർ ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ഉപയോഗിക്കുന്നതിന് മുൻപ് ഒരു പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്.
എങ്കിലും നെയ്യ് ഒരു താൽക്കാലിക പരിഹാരം മാത്രമാണെന്ന് ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു. "മുടിക്ക് പുറമെ ഒരു തിളക്കം നൽകാൻ നെയ്യിന് സാധിക്കുമെങ്കിലും, മുടി വരണ്ടുപോകുന്നതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുകയാണ് വേണ്ടത്," ഡോ. സിംഗ് പറയുന്നു. താരൻ ഉള്ളവർ നെയ്യ് ഉപയോഗിക്കുന്നത് അവസ്ഥ കൂടുതൽ വഷളാക്കാൻ മാത്രമേ സഹായിക്കൂ.
DISCLAIMER:മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: കരീന കപൂറിൻ്റെ തിളങ്ങുന്ന കരുത്തുറ്റ തലമുടിക്ക് പിന്നിൽ ഈ ഒരൊറ്റ പൊടിക്കൈ മാത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us