Urfi Javed: വേറിട്ട വസ്ത്രധാരണരീതികൊണ്ട് സോഷ്യൽ മീഡിയയിൽ എപ്പോഴും സെൻസേഷനാവുന്ന വ്യക്തിയാണ് നടിയും മോഡലുമായ ഉര്‍ഫി ജാവേദ്. ഉർഫിയുടെ രസകരമായ ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ ഔട്ട്ഫിറ്റുകള്‍ ധരിക്കുകയെന്നത് ഉര്‍ഫിയുടെ പ്രത്യേകതയാണ്. എന്നാൽ ഇക്കാരണം കൊണ്ടുതന്നെ പലപ്പോഴും രൂക്ഷമായ വിമർശനങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ട് ഉർഫിയ്ക്ക്.
ത്രെഡ് ഡ്രസ്സ്, ബ്ലെയ്ഡ് ഡ്രസ്സ് എന്നിങ്ങനെ ആരും പരീക്ഷിക്കാത്ത സ്റ്റൈലുകൾ വരെ പരീക്ഷിക്കാൻ ഉർഫി താൽപ്പര്യം കാണിക്കാറുണ്ട്. ഓരോ പൊതുപരിപാടികളിലും ഉർഫി എങ്ങനെയാണ് പ്രത്യക്ഷപ്പെടുക എന്ന ആകാംക്ഷയോടെയാണ് പാപ്പരാസികൾ താരത്തെ കാത്തിരിക്കുന്നത്.
ബിഗ് ബോസ് ഒടിടി സീസൺ ഒന്നിലെ മത്സരാർത്ഥിയായിരുന്നു ഉർഫി. മേരി ദുർഗ’, ‘ബഡേ ഭയ്യാ കി ദുൽഹനിയ’ തുടങ്ങിയ സീരിയലുകളിലൂടെയും ഉർഫി ശ്രദ്ധിക്കപ്പെട്ടു. പലപ്പോഴും തന്റെ തുറന്ന അഭിപ്രായപ്രകടനങ്ങളിലൂടെയും ഉർഫി വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.
ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിൽ സെൻസേഷനായ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനും ഉർഫി മടിക്കാറില്ല. ഉർഫിയുടെ ബോൾഡ് ഫാഷൻ ചോയ്‌സുകൾ ഫോളോവേഴ്‌സിന് എപ്പോഴും അത്ഭുതമാണ്.