/indian-express-malayalam/media/media_files/2025/12/05/uppukunnu-from-eko-film-fi-2025-12-05-17-20-49.jpg)
ഫൊട്ടോ: 'എക്കോ' ചിത്രത്തിൽ നിന്നും
എക്കോ സിനിമ കണ്ടവരുടെയെല്ലാം മനസ് കീഴടക്കിയ ലൊക്കേഷന്‍ എവിടെയണെന്ന് പലരും തിരഞ്ഞുകാണും. കേരള കർണാടക അതിർത്തിയിലെ ഒരു സ്ഥലമായി സിനിമയിൽ ചിത്രീകരിച്ച ഈ സ്ഥലം യഥാർത്ഥത്തിൽ കേരളത്തിലാണെന്ന് നിങ്ങൾക്ക് അറിയാമോ? എക്കോ സിനിമയിലെ ഭൂരിഭാഗം സീനുകളും ചിത്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്.
കാടിൻ്റെ വന്യതയിലും കോടയിലും മുങ്ങി നിൽക്കുന്ന ഉപ്പുകുന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ നേരെ ഉടുമ്പന്നൂരിലേയ്ക്ക് വിട്ടോളൂ.
Also Read: മൂന്നാറും പൊന്മുടിയും മാത്രമല്ല, അടിപൊളി ഹിൽസ്റ്റേഷനുകൾ വേറെയുമുണ്ട് കേരളത്തിൽ
ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ വ്യൂപോയിൻ്റ് ആണ് ഉപ്പുകുന്ന്. മലകളും വെള്ളച്ചാട്ടങ്ങളും കാടിന്റെ വന്യതയും കാണാം ഒത്തുചേരുന്ന ഒരു ദൃശ്യവിരുന്നാണ് ഇവിടെ സഞ്ചാരികൾക്കു നൽകുന്നത്. മഞ്ഞുള്ള സമയങ്ങളിൽ അതിമനോഹരമായ കാഴ്ചയാണ് ഇവിടെ ലഭിക്കുന്നത്. മഴക്കാലത്ത് ഇവിടേയ്ക്കുള്ള യാത്ര അൽപം ദുർഘടമായിരിക്കും.
Also Read: കേരളം സ്വർഗ്ഗമെന്ന് ആരും പറയും; ഈ ടൂറിസ്റ്റ് ലൊക്കേഷനുകൾ കണ്ടാൽ
Also Read: വെക്കേഷനിൽ കുട്ടികൾക്കൊപ്പം എവിടെ ട്രിപ്പ് പോവുമെന്ന കൺഫ്യൂഷനിലാണോ? ഉത്തരം ഇവിടെയുണ്ട്!
'വെള്ളിമൂങ്ങ,' 'ഇടുക്കി ഗോൾഡ്,' തുടങ്ങി ഒട്ടനവധി സിനികളിലെ സീനുകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. തൊടുപുഴയിൽ നിന്ന് കട്ടപ്പനയിലേക്ക് പോകുന്ന വഴിയിൽ പാറമടയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഉടമ്പന്നൂർ വഴിയാണ് ഇവിടേയ്ക്ക് എത്തേണ്ടത്. കുളമാവ് അണക്കെട്ടിനോട് ചേർന്നിരിക്കുന്ന ഈ വ്യൂപോയിൻ്റിൽ നിന്നും സൂര്യോദയം കാണാൻ നിരവധി സഞ്ചാരികളാണ് എത്തിച്ചേരാറുള്ളത്.
Read More: ഒരു ദിവസം മതി, ഇടുക്കിയിലെ കൈലാസഗിരി വരെ പോയി വരാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us