scorecardresearch

നെറ്റിയില്‍ ചുളിവുകളുണ്ടെങ്കില്‍ ശ്രദ്ധിക്കുക; അതൊരു രോഗലക്ഷണമാണ്

ഇത് മരണത്തിന് വരെ കാരണമായേക്കാം എന്നാണ് പഠനത്തിൽ പറയുന്നത്

ഇത് മരണത്തിന് വരെ കാരണമായേക്കാം എന്നാണ് പഠനത്തിൽ പറയുന്നത്

author-image
Lifestyle Desk
New Update
forehead wrinkles

ജീവിതത്തില്‍ നമ്മള്‍ അവഗണിക്കുന്ന ചെറിയ കാര്യങ്ങളാണ് ഭാവിയില്‍ ഒരുപക്ഷെ വലിയ തിരിച്ചടികളാകുന്നത്. അങ്ങനെ അവഗണിച്ചു കളയുന്ന ചെറിയ കാര്യങ്ങളില്‍ ഒന്നാണ് നെറ്റിയിലുണ്ടാകുന്ന ചുളിവുകള്‍. പലപ്പോഴും പ്രായം കൂടുന്നതിന്റെ ലക്ഷണമായി മാത്രമാണ് നമ്മളില്‍ ഭൂരിപക്ഷം ആളുകളും ഇതിനെ കാണുന്നത്.

Advertisment

നെറ്റിയിലെ ചുളിവുകള്‍ അങ്ങനെ അവഗണിച്ചു കളയേണ്ട ഒന്നല്ല. അത് ഹൃദ്രോഗത്തിന്റെ ലക്ഷണമാണ് എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഫ്രാന്‍സിലെ സെന്റര്‍ ഹോസ്പിറ്റല്‍ യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയിരിക്കുന്നത്. 32,00 പേരെ പഠന വിധേയരാക്കി.

ഹൃദയത്തിലേക്ക് രക്തം പ്രവഹിക്കുന്ന ധമനികളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദത്തെയാണ് പലപ്പോഴും നെറ്റിയിലെ ചുളിവുകള്‍ സൂചിപ്പിക്കുന്നത്. ഇത് മരണത്തിന് വരെ കാരണമായേക്കാം. രക്തധമനികള്‍ ദൃഢമാകുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

നെറ്റിയില്‍ ചുളിവുകള്‍ ഇല്ലാത്തവരെക്കാള്‍ മരണ സാധ്യത കൂടുതലാണ് ഒരു ചുളിവെങ്കിലും ഉള്ളവരില്‍ എന്ന് പഠനം പറയുന്നു. രണ്ടോ മൂന്നോ ചുളിവുകള്‍ ഉള്ളവരില്‍ ഇതിനെക്കാള്‍ പത്ത് മടങ്ങാണ് സാധ്യത.

Advertisment
Heart Attack Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: