scorecardresearch

സ്ട്രെച്ചിംഗ് ചെയ്യുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത്...

സ്ട്രെച്ചിംഗിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് വിദഗ്ധർ സംസാരിക്കുന്നു

സ്ട്രെച്ചിംഗിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് വിദഗ്ധർ സംസാരിക്കുന്നു

author-image
Lifestyle Desk
New Update
stretching | stretching benefits | IE Malayalam

സ്ട്രെച്ചിംഗിന്റെ ഗുണങ്ങൾ

തിരക്ക് പിടിച്ച ലോകത്തിലാണ് നാം ഇന്ന്. ആർക്കും ഒന്നിനും സമയം തികയുന്നില്ല, ഓടികൊണ്ടേയിരിക്കുന്നു. വ്യായാമം ചെയ്യാനോ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാനോ സമയം കിട്ടില്ലെന്നു പരാതിയുള്ളവരും ഏറെയാണ്. എന്നാൽ വ്യായാമ കാര്യത്തിൽ ഒട്ടും ശ്രദ്ധിക്കാതെ വിട്ടുകളഞ്ഞാൽ പിന്നീട് ദുഖിക്കേണ്ടി വരും.

Advertisment

കൈകാലുകൾക്ക് അൽപ്പം ആശ്വാസത്തിനായി സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ശീലിക്കാം. ശരീരത്തിലെ പേശികളെല്ലാം ഊര്‍ജസ്വലമാക്കാനും, അമിത ഭാരം കുറയ്ക്കാനും ഇത് സഹായകരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

"സ്‌ട്രെച്ചിംങ് ചെയ്യുന്നത് പൊതുവെ നല്ല ഒരു കാര്യമാണ്. കാരണം ശരീരനിലയും, രക്തചക്രമണവും മെച്ചപ്പെടുത്താനും, പരിക്കുകള്‍ വേഗത്തില്‍ മാറ്റിയെടുക്കാനും ഇത് സഹായിക്കും. സ്‌ട്രെച്ചിംങ് ചെയ്യുന്നതിലൂടെ ശരീരം എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുന്നു. ഇത് മാനസികാസ്ഥയെ മെച്ചപ്പെടുത്തും. വേദനയും വിഷാദവും ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും. ഇവ വേദന സിഗ്നലുകളുടെ സംപ്രേഷണത്തെ തടയുന്നതിനൊപ്പം ഉന്മേഷവും നല്‍കുകയാണ്," ക്ലിനിക്കല്‍ ന്യൂട്രീഷ്യനിസ്റ്റ് സുചിത്ര എ മുഖര്‍ജി പറഞ്ഞു.

രാജ് കോട്ട് എച്ച് സിസി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്‌റെ ഫിസിഷ്യന്‍ ഡോ. ഖുഷാലി ലാല്‍ ചേത പറയുന്നതനുസരിച്ച് സ്‌ട്രെച്ചിംങ് ചെയ്യുന്നത് നിങ്ങളുടെ പേശികള്‍ക്കും സന്ധികള്‍ക്കും മാത്രമല്ല, മാനസികവും വൈകാരികവുമായ ആരോഗ്യത്തെയും പരിപോഷിപ്പിക്കുന്നു. സ്‌ട്രെച്ചിംങ് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും പേശികളുടെ മുറുക്കം കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിന്‌റെ മെച്ചപ്പെട്ട വിശ്രമത്തിനും ക്ഷേമത്തിനും എന്‍ഡോര്‍ഫിനുകള്‍ കാരണമാകുന്നു.

Advertisment

മെച്ചപ്പെട്ട ആരോഗ്യത്തിനു കുറച്ചു സ്‌ട്രെച്ചിംങ് രീതികള്‍ പരിചയപ്പെടാം.

  • കഴുത്തിനുള്ള സ്‌ട്രെച്ചിംഗ്: നിങ്ങളുടെ തല ഒരു വശത്തേക്ക് മെല്ലെ ചരിച്ച്, ചെവി തോളിലേക്ക് കൊണ്ടുവരുക. 15 സെക്കന്‌റ പിടിക്കുക. ശേഷം തല നേരെയാക്കുക. രണ്ടുവശത്തേക്കും ഈ രീതിയിൽ സ്ട്രെച്ചിംഗ് തുടരുക.
  • തോളിനുള്ള സ്‌ട്രെച്ചിംഗ്: നെഞ്ചിനു കുറുകെ വലതുകൈ കൊണ്ടുവരുക, ഇടതു കൈ കൊണ്ട് വലതുകൈയുടെ കൈമുട്ടിൽ പിടിച്ച് വലതു കൈ ശരീരത്തിനോട് ചേർത്ത് അമർത്തുക. 15 മുതല്‍ 20 സെക്കന്‌റ വരെ ഇങ്ങനെ പിടിക്കുക. ഇരു കൈകളും ഈ രീതിയിൽ സ്ട്രെച്ച് ചെയ്യുക.

സ്‌ട്രെച്ചിംങ് ചെയ്യുന്നതിലൂടെ ശരീരത്തിനുണ്ടാകുന്ന പിരിമുറുക്കം ഇല്ലാതാവുമെന്നാണ് രാജ് കോട്ട് എച്ച് സിസി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്‌റെ ഫിസിഷ്യന്‍ ഡോ. ഖുഷാലി ലാല്‍ ചേത പറയുന്നത്.

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: