/indian-express-malayalam/media/media_files/uploads/2023/09/ParineetiChopra-.jpg)
Photo: Parineeti Chopra | Instagram
വിവാഹനാളിനെ കുറിച്ച് ഏതു പെൺകുട്ടിയ്ക്കും അവളുടേതായ സ്വപ്നങ്ങളുണ്ടാവും. സാരി എന്തു വേണം, ആഭരണങ്ങൾ എങ്ങനെ വേണം, മേക്കപ്പ് എത്രത്തോളം ആവാം....ബ്രൈഡൽ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും യൂണീക്നെസ്സ് കൊണ്ട് പലപ്പോഴും സെലിബ്രിറ്റി വിവാഹങ്ങളും ശ്രദ്ധ നേടാറുണ്ട്.
സെലബ്രിറ്റി വിവാഹാഘോഷങ്ങളിലെ ഇപ്പോഴത്തെ താരം ആരെന്നു ചോദിച്ചാൽ എമറാൾഡ് എന്നു പറയേണ്ടി വരും. മുൻപത്തേക്കാൾ എമറാൾഡ് ആഭരണങ്ങൾക്ക് സ്വീകാര്യത ഏറുകയാണ്. നടി നയൻതാര, കിയാര അദ്വാനി എന്നിവരുടെയെല്ലാം വെഡ്ഡിംഗ് ജ്വല്ലറിയിൽ തിളങ്ങി നിന്നത് എമറാൾഡ് ആയിരുന്നു. ഇപ്പോഴിതാ, പരിനീതി ചോപ്രയുടെ വെഡ്ഡിംഗ് ജ്വല്ലറിയിലും എമറാൾഡ്- അൺകട്ട് ഡയമണ്ടുകളാണ് തിളങ്ങി നിൽക്കുന്നത്.
/indian-express-malayalam/media/media_files/uploads/2023/09/Parineeti-Chopra-Raghav-Chadha-Wedding-7.jpg)
ഞായറാഴ്ചയായിരുന്നു നടി പരിനീതി ചോപ്രയുടെയും രാഷ്ട്രീയക്കാരനായ രാഘവ് ഛദ്ദയുടെയും വിവാഹം. ഐവറി നിറത്തിലുള്ള ഷെർവാണി സ്യൂട്ടും പിങ്ക് സ്റ്റോളും ടർബനുമായിരുന്നു രാഘവിന്റെ വേഷം. ഡിസൈനർ മനീഷ് മൽഹോത്ര ആണ് പരിനീതിയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. ഗോൾഡൺ ലെഹങ്ക സ്വർണ്ണ നൂലൂകൾ കൊണ്ടുള്ള എംബ്രോയിഡറി വർക്കുകളാൽ സമ്പന്നമായിരുന്നു. മുത്തുകൾ കൊണ്ട് അലങ്കരിച്ചതായിരുന്നു ദുപ്പട്ട. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ആഭരണങ്ങളാണ് പരിനീതി വിവാഹത്തിന് അണിഞ്ഞത്. മാങ് ടിക്ക, ഹാത്ത് പൂൾ, വലിയ കമ്മലുകൾ, മൾട്ടി-ടയർ നെക്ലേസ് എന്നിവയും പരിനീതി അണിഞ്ഞിരുന്നു.
/indian-express-malayalam/media/media_files/uploads/2023/09/ParineetiChopra-RaghavChadha.jpg)
റഷ്യൻ, സാംബിയൻ മരതകങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച മൾട്ടി-ടയർ അൺകട്ട് നെക്ലേസ് തന്നെയായിരുന്നു കൂട്ടത്തിൽ ശ്രദ്ധ കവർന്നത്. ഐറ നെക്ലേസ് എന്നും ഇതിനെ വിളിപ്പേരുണ്ട്.
മൊസാംബിക് മാണിക്യങ്ങൾ പതിച്ച റഷ്യൻ മരതക മാങ് ടിക്കയാണ് പരിനീതി ധരിച്ചത്. അൺകട്ട് ഡയമണ്ടും റഷ്യൻ മരതകങ്ങളും ഉപയോഗിച്ചാണ് അവളുടെ ഹാത്ത് ഫൂൾ രൂപകൽപ്പന ചെയ്തത്. അവയെല്ലാം പച്ച, സ്വർണ്ണം, വെളുപ്പ് എന്നീ ഷേഡുകളിൽ ഉള്ളതായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us