scorecardresearch
Latest News

മുടികൊഴിച്ചിലുണ്ടോ? ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കുക

മുടി കൊഴിച്ചിലിന്റെ രണ്ടു പ്രധാന കാരണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ്

മുടികൊഴിച്ചിലുണ്ടോ? ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കുക

മുടികൊഴിച്ചിൽ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ സാധാരണമായിരിക്കുന്നു. നിരവധി ആളുകൾക്ക് ദിവസേന വലിയ അളവിൽ മുടി കൊഴിയുന്നു. ഇത് പലരിലും പരിഭ്രാന്തിയും സമ്മർദവും ഉണ്ടാക്കുന്നു. ഇത് കൂടുതൽ മുടി കൊഴിച്ചിലിനു കാരണമാകുന്നു.

പലരിലും മുടി കൊഴിച്ചിൽ തടയാൻ ചില ജീവിതശൈലി മാറ്റങ്ങൾ ആവശ്യമാണ്. എന്നാൽ, ചില സന്ദർഭങ്ങളിൽ, മുടി കൊഴിച്ചിലും വലിയ രീതിയിൽ മുടി നഷ്ടമാകുന്നതും മോശം ആരോഗ്യാവസ്ഥയുടെ ഫലമാകാം, ഇതിന് മെഡിക്കൽ സഹായം ആവശ്യമാണ്.

മുടി കൊഴിച്ചിലിന്റെ രണ്ടു പ്രധാന കാരണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് നമി അഗർവാൾ.

  1. ഭക്ഷണക്രമം

മുടിയുടെ ആരോഗ്യം നിലനിർത്താനും മുടികൊഴിച്ചിലിൽ നിന്ന് രക്ഷ നേടാനും ശരിയായ പോഷകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് അവർ പറഞ്ഞു. മുടിക്ക് ആവശ്യമായ പോഷകങ്ങൾ ഇവയാണ്: പ്രോട്ടീൻ, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി, ഫോളിക് ആസിഡ്.

മുടിയുടെ ആരോഗ്യത്തിന് ഈ പോഷകങ്ങൾ വളരെ പ്രധാനമാണ്. ”ഭക്ഷണക്രമത്തിലെ പോരായ്മകൾ ശ്രദ്ധിക്കുകയും ഭക്ഷണത്തിലൂടെ മുടി കൊഴിച്ചിൽ നികത്തുകയും ചെയ്യുക,” അവർ പറഞ്ഞു. മാംസം, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പരിപ്പ് എന്നിവയാണ് ഈ പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണ പദാർത്ഥങ്ങൾ.

  1. അടിസ്ഥാന കാരണം

തൈറോയ്ഡ്, വിളർച്ച, ഹോർമോൺ പ്രശ്നങ്ങൾ എന്നിവ മുടി കൊഴിച്ചിലിനു കാരണമാകുമെന്ന് അഗർവാൾ വീഡിയോയിൽ പറഞ്ഞു. “ആവശ്യമായ മുൻകരുതലുകൾ എടുക്കുക,” അവർ നിർദശിച്ചു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Two things to watch out for if you are experiencing hair loss