മുഖക്കുരു പലരെയും അലട്ടുന്ന പ്രശ്നമാണ്. മുഖക്കുരുവിന് ക്രമരഹിതമായ ഭക്ഷണക്രമവും മോശം ജീവിതശൈലി ശീലങ്ങളും തുടങ്ങി പല കാരണങ്ങളുണ്ടാവാം. മുഖക്കുരു കൂടുതലാകുന്നതിന്റെ രണ്ടു കാരണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഡോ.ഗർവീൻ വറൈച്ച്. മുഖം അമിതമായി കഴുകുന്നതും മോയിസ്ച്യുറൈസ് ഒഴിവാക്കുന്നതും മുഖക്കുരു വഷളാകുന്നതിന് കാരണമാകുമെന്നാണ് അവർ പറഞ്ഞിരിക്കുന്നത്.
എല്ലാ ചർമ്മ തരക്കാർക്കും, ചർമ്മം രണ്ടുതവണ (രാവിലെയും രാത്രിയും) കഴുകുന്നത് മതിയാകും. ദിവസത്തിൽ മൂന്ന് തവണയിൽ കൂടുതൽ മുഖം കഴുകുന്നത് ഓവർവാഷിങ് ആണ്. ചർമ്മത്തിൽ സ്വാഭാവിക എണ്ണകളുണ്ട്, അത് ചർമ്മത്തെ മേക്കപ്പ്, അഴുക്ക്, ബാക്ടീരിയ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.
അമിതമായി മുഖം കഴുകുമ്പോൾ, ചർമ്മത്തിലെ സ്വാഭാവിക എണ്ണകൾ നീക്കം ചെയ്യുന്നു, അത് ചർമ്മത്തെ വരണ്ടതാക്കുകയും മുഖക്കുരു പോലെയുള്ള ചർമ്മ പ്രശ്നങ്ങൾ വർധിപ്പിക്കുകയും ചെയ്യും.
അതുപോലെ, മുഖക്കുരു ഉള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ ചർമ്മം വീണ്ടും വരണ്ടതാക്കാൻ ശ്രമിക്കുന്നത് നല്ല സമീപനമല്ല. മോയ്സ്ച്യുറൈസർ ഒഴിവാക്കുന്നതിലൂടെ ചർമ്മത്തിൽ കൂടുതൽ എണ്ണമയത്തിന് കാരണമാകുന്നു. ജലാംശം നൽകുന്ന മോയ്സ്ച്യുറൈസർ ഉപയോഗിക്കുക.
സമ്മർദ്ദം, വർക്ക്ഔട്ട് ചെയ്യുമ്പോൾ മേക്കപ്പ് ഉപയോഗിക്കുക, ഉറക്കമില്ലായ്മ എന്നിവയും മുഖക്കുരു കൂടാൻ കാരണമാകുമെന്ന് അവർ പറഞ്ഞു.
Read More: ഈ മൂന്ന് സപ്ലിമെന്റുകൾ കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും