scorecardresearch
Latest News

മുടി കൊഴിച്ചിലിനു കാരണമാകുന്ന രണ്ടു ശീലങ്ങൾ

പലരും സാധാരണ ചെയ്യുന്ന രണ്ടു കാര്യങ്ങൾ മുടി കൊഴിച്ചിലിനു കാരണമാകുന്നു

മുടി കൊഴിച്ചിലിനു കാരണമാകുന്ന രണ്ടു ശീലങ്ങൾ

പല കാരണങ്ങളാൽ മുടി കൊഴിച്ചിലുണ്ടാകാം. ആരോഗ്യ പ്രശ്നങ്ങൾക്കു പുറമേ നമ്മുടെ ദൈനംദിനത്തിലെ ചില ശീലങ്ങളും മുടി കൊഴിച്ചിലിനു കാരണമാകാറുണ്ട്. ഇത്തരത്തിൽ പലരും സാധാരണ ചെയ്യുന്ന രണ്ടു കാര്യങ്ങൾ മുടി കൊഴിച്ചിലിനു കാരണമാകുമെന്നാണ് ഡോ.ഗർവീൻ വരൈച്ച് പറയുന്നത്.

പോണിടെയിൽ കെട്ടുന്നത്

മുറുകിയ രീതിയിൽ പോണിടെയിൽ പോലുള്ള ഹെയർസ്റ്റൈലുകൾ ട്രാക്ഷൻ അലോപ്പീസിയയ്ക്ക് കാരണമാകും. ട്രാക്ഷൻ അലോപ്പീസിയ എന്നത് മുടി ഒരേ രീതിയിൽ നീണ്ടു നിൽക്കുമ്പോൾ ഉണ്ടാകുന്ന മുടികൊഴിച്ചിൽ ആണ്. ആവർത്തിച്ച് മുടി വലിച്ചുകെട്ടുന്നത് ഫോളിക്കിളുകൾക്ക് കേടുവരുത്തും, ഇത് പ്രത്യേകിച്ച് നെറ്റിയിലുള്ള രോമങ്ങൾ കുറയുന്നതിനു കാരണമാകുന്നു. അയഞ്ഞ ബണ്ണുകളോ ബ്രെയ്ഡുകളോ ധരിക്കുക ഹെയർസ്റ്റൈൽ ഇടയ്ക്കിടെ മാറ്റുക.

അധിക നേരം മുടി ചീകുക

പ്രതിദിനം 100 ഹെയർ സ്ട്രോക്കുകൾ മുടിക്ക് തിളക്കവും ആരോഗ്യവും നൽകുമെന്നത് തെറ്റിദ്ധാരണയാണ്. മുടി ചീകുന്നത് മുടി സംരക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. എന്നാൽ അമിതമായി മുടി ചീകുന്നത് തലയോട്ടിയെ ബുദ്ധിമുട്ടിക്കുകയും മുടിയിൽ ഫ്രിക്ഷൻ ഉണ്ടാക്കുകയും മുടി കൊഴിച്ചിലിലേക്കും നരയ്ക്കുന്നതിലേക്കും ഇടയാക്കുന്നു.

Read More: മുടിയുടെ വളർച്ചയ്ക്കും കരുത്തിനും ഇത് കഴിക്കൂ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Two hair habits that can cause hair loss