കോവിഡ് മഹാമാരിയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ ഓരോ വ്യക്തികൾക്കും അത്യാവശ്യമായി വേണ്ടത് മികച്ച രോഗപ്രതിരോധശേഷിയാണ്. അസുഖം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നതിനൊപ്പം തന്നെ ആരോഗ്യകരമായ ദിനചര്യയിലൂടെയും ഭക്ഷണത്തിലൂടെയും രോഗപ്രതിരോധശേഷി കൂട്ടേണ്ടതും അത്യാവശ്യമാണ്. ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ തയാറാക്കാവുന്ന ചില പ്രകൃതിദത്തമായ ഒറ്റമൂലികളുണ്ട്. പാർശ്വഫലങ്ങൾ ഇല്ലാത്ത ഈ ഔഷധസസ്യങ്ങളുടെ ഉപയോഗം ദീർഘകാലാടിസ്ഥാനത്തിൽ ഒരാളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.

ജലദോഷം, ചുമ പോലുള്ള പ്രശ്നങ്ങളിൽ നിന്ന് എളുപ്പത്തിൽ ആശ്വാസം തരികയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന ഒരു ഔഷധപാനീയമാണ് തുളസി കഷായം. ഒപ്പം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പനി, ആസ്മ,ശ്വാസകോശ തകരാറുകൾ, സമ്മർദ്ദം, ഹൃദ്രോഗം എന്നിവയിൽ നിന്നെല്ലാം ആശ്വാസം നൽകാനും ഈ പാനീയത്തിന് ആവും. ആന്റിബയോട്ടിക് ഗുണങ്ങളുള്ള തുളസി ശരീരത്തെ ബാക്ടീരിയ, വൈറൽ, ഫംഗസ് തുടങ്ങി എല്ലാവിധത്തിലുള്ള അണുബാധകളിൽ നിന്നും സംരക്ഷിക്കും. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പാനീയത്തിന്റെ ആരോഗ്യഗുണങ്ങൾ ഏറെയാണ്.

തുളസി കഷായം ഉണ്ടാക്കുന്ന വിധം

ചേരുവകൾ:

വെള്ളം- 2 കപ്പ്
തുളസിയില- 2
കുരുമുളക് പൊടി-കാൽ ടീസ്‌പൂൺ
ചുക്കുപൊടി- കാൽ ടീസ്‌പൂൺ
ശർക്കര- ഒരു ടീസ്‌പൂൺ

ഒരു പാത്രത്തിൽ വെള്ളം നിറച്ച് അതിൽ തുളസി ഇലകൾ ഇട്ട് തിളപ്പിക്കുക. വെള്ളത്തിന്റെ നിറം മാറി തുടങ്ങുമ്പോൾ കുരുമുളകുപൊടി, ചുക്കുപൊടി, പനം കൽക്കണ്ടം എന്നിവ ചേർത്ത് തിളപ്പിക്കുക. ചുമ, ജലദോഷം എന്നിവയിൽ നിന്ന് പരമാവധി ആശ്വാസം ലഭിക്കുന്നതിന് ദിവസത്തിൽ രണ്ട് മൂന്ന് തവണ ഈ പാനീയം കുടിക്കുക.

Read more: ബീറ്റ്റൂട്ട്- കാരറ്റ്- മാതളനാരങ്ങാ ജ്യൂസ് കഴിക്കൂ; രോഗം പ്രതിരോധ ശേഷി കൂട്ടാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook