Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

ചർമ്മത്തിലെ ചൊറിച്ചിൽ സിംപിളായി പരിഹരിക്കാം

വരണ്ട, ചൊറിച്ചിൽ ചർമ്മം? എളുപ്പത്തിൽ ലഭ്യമായ ചില ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ മോയ്‌സ്ചുറൈസർ ഉണ്ടാക്കാം

skin, beauty tips, ie malayalam

കാലാവസ്ഥയിലെ മാറ്റങ്ങൾ കാരണം, നമ്മിൽ പലർക്കും ചർമ്മത്തിൽ ചൊറിച്ചിലും വരണ്ടതും അനുഭവപ്പെടാറുണ്ട്. ആ സമയങ്ങളിൽ നിങ്ങൾ എന്താണ് ചെയ്യുക?. ഇതിന് പരിഹാരം തേടി വിലയേറിയ സൗന്ദര്യവർധക വസ്തുക്കൾക്ക് നിങ്ങൾ പണം ചെലവഴിക്കേണ്ടതില്ല. എളുപ്പത്തിൽ ലഭ്യമായ ചില ചേരുവകൾ ഉപയോഗിച്ച് നിങ്ങൾക്ക് വീട്ടിൽ തന്നെ ഡിഐവൈ മോയ്‌സ്ചുറൈസർ ഉണ്ടാക്കാം. ഇത്തരത്തിൽ ചർമ്മ സംരക്ഷണത്തിന് നിങ്ങളെ സഹായിക്കുന്നൊരു ഡിഐവൈ സ്കിൻ‌കെയർ പ്രതിവിധി ഡയറ്റീഷ്യൻ ലാവ്‌ലീൻ കൗർ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചു.

Read More: മഴക്കാലത്ത് ചർമ്മം ആരോഗ്യമുളളതും തിളക്കമുളളതുമാക്കാൻ ചില സിംപിൾ ടിപ്സ്

”വരണ്ട, ചൊറിച്ചിൽ ചർമ്മം? ഇതാണ് ഞാൻ ഉപയോഗിക്കുന്നത്. വിലകുറഞ്ഞതും ഫലപ്രദവുമായ 3 സാധനങ്ങൾ ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കിയ മോയ്‌സ്ചുറൈസർ പരീക്ഷിക്കുക,” കൗർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മൃദുവായതും മിനുസമാർന്നതുമായ ചർമ്മത്തിന് മൂന്ന് വസ്തുക്കൾ മാത്രമേ ആവശ്യമുള്ളൂവെന്ന് ഡയറ്റീഷ്യൻ പറയുന്നു.

ആവശ്യമായ സാധനങ്ങൾ

  • 50ml- റോസ്‌വാട്ടർ
  • 1 ടീസ്പൂൺ- ഗ്ലിസറിൻ
  • 1 എണ്ണം- വിറ്റാമിൻ ഇ ഗുളിക

ഇവ മൂന്നും നന്നായി മിക്സ് ചെയ്യുക. നന്നായി കുലുക്കുക. അതിനുശേഷം മുഖത്ത് പുരട്ടുക. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ മോയ്‌സ്ചുറൈസറിന് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്ന് കൗർ പറഞ്ഞു.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Try this three ingredient diy remedy for dry itchy skin508152

Next Story
ഇനി ഇങ്ങനെ ജ്യൂസ് ഉണ്ടാക്കാം; റെസിപ്പികളുമായി ആൻഡ്രിയAndrea Jeremiah, Andrea Jeremiah health tips, juice recipes, fruit juice for anti-ageing
The moderation of comments is automated and not cleared manually by malayalam.indianexpress.com