താരന് പിടിവാശി അൽപം കൂടുതലാണ്. നിങ്ങൾ എത്ര ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാലും, അത് തിരികെ വരാനുള്ള പ്രവണത കാണിക്കുന്നു. ഫലം വാഗ്ദാനം ചെയ്യുക മാത്രമല്ല, ചെലവുകുറഞ്ഞതും ആയ ഒരു ആയുർവേദ ഹാക്ക് ഞങ്ങൾ പറഞ്ഞു തന്നാലോ?
വേദാമൃതിന്റെ സ്ഥാപകയായ ഡോ വൈശാലി ശുക്ല ഇൻസ്റ്റാഗ്രാമിൽ ഇത്തരമൊരു ഹാക്ക് പങ്കിട്ടു, “താരൻ തടയുന്നതിനും തലയോട്ടി വൃത്തിയായി സൂക്ഷിക്കുന്നതിനു ഇത് സഹായിക്കുന്നു” ഡോ വൈശാലി എഴുതി.
നിങ്ങളുടെ ഹെർബൽ ഷാംപൂവിൽ ഒരു ടേബിൾസ്പൂൺ വേപ്പിൻപൊടി ഇടുക, എന്നിട്ട് വെള്ളം ചേർത്ത് നന്നായി ഇളക്കുക ഉപയോഗിക്കുക.“വേപ്പിന് ആന്റി മൈക്രോബയൽ, ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വിലകൂടിയ ഷാംപൂകളിൽ അധികം പണം ചെലവാക്കാതെ താരൻ തടയുന്നതിനും തലയോട്ടി വൃത്തിയാക്കുന്നതിനും ഈ ഹാക്ക് അത്ഭുതകരമായി സഹായിക്കുന്നു,” ഹാക്ക് ഫലപ്രദമാകാൻ ഹെർബൽ ഷാംപൂ ഉപയോഗിക്കുന്നത് ഉറപ്പാക്കണമെന്നും ഡോ. വൈശാലി പോസ്റ്റിന് താഴെ പറയുന്നു.
“നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ വിട്ടുമാറാത്ത താരൻ കൊണ്ട് കഷ്ടപ്പെടുന്നുണ്ടെങ്കിൽ, ആയുർവേദം പ്രകാരം ഇത് ഒരു ചർമ്മരോഗം പോലെയാണ് പരിഗണിക്കേണ്ടത്. നിങ്ങളുടെ ശരീരം ഉള്ളിൽ നിന്ന് ശുദ്ധീകരിക്കേണ്ടതുണ്ട് എന്നതിന്റെ സൂചനയാണിത്. വേപ്പ്, കറിവെള്ളക്ക്, മഞ്ഞൾ, വിടങ്ങ തുടങ്ങിയ ഏതാനും ആയുർവേദ ഔഷധങ്ങൾ കഴിക്കാനും സാധിക്കുന്നതാണ്. (എല്ലായ്പ്പോഴും ഒരു ആയുർവേദ ഡോക്ടറുടെ മാർഗ്ഗനിർദ്ദേശത്തിൽ എടുക്കേണ്ടതാണ്),” ഡോ. വൈശാലി പറയുന്നു.
“വേപ്പ് പേസ്റ്റ്, നാരങ്ങ നീര്, കറ്റാർ വാഴ ജെൽ പേസ്റ്റ്, ഉലുവ വിത്തിന്റെ പേസ്റ്റ്, നെല്ലിക്ക പേസ്റ്റ് എന്നിവ ഉപയോഗിച്ച് വീട്ടിൽ തന്നെ ഒരു ഹെയർ മാസ്ക് ഉണ്ടാക്കാം. ഇത് താരന്റെ കാര്യത്തിൽ ഇത് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു,” വേപ്പിൻ്റെ അത്ഭുതകരമായ ഗുണങ്ങളെക്കുറിച്ച് സംസാരിക്കവേ, സമഗ്ര പോഷകാഹാര വിദഗ്ധയും ആയുർവേദ വിദഗ്ധയുമായ കരിഷ്മ ഷാ, ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
നാരങ്ങ നീരും വെളിച്ചെണ്ണയും നന്നായി പ്രവർത്തിക്കുമെന്ന് കേരള ആയുർവേദയിലെ (ബിഎഎംഎസ്) ഡോ അർച്ചന സുകുമാരൻ പറഞ്ഞു. “നാരങ്ങാനീരിൽ ധാരാളമായി കാണപ്പെടുന്ന സിട്രിക് ആസിഡ് താരനെ വേരോടെ പിഴുതെറിയാൻ സഹായിക്കുന്നു. അതേസമയം വെളിച്ചെണ്ണ ചൊറിച്ചിലിനെ ചെറുക്കുകയും വരണ്ട തലയോട്ടിയ്ക്ക് ജലാംശം നൽകുകയും ചെയ്യുന്നു. കൂടാതെ, ഇത് നിങ്ങളുടെ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. താരൻ തടയുന്നതിനുള്ള ഏറ്റവും പ്രശസ്തമായ പ്രകൃതിദത്ത ചികിത്സയാണിത്. തുല്യ അളവിൽ വെളിച്ചെണ്ണയും നാരങ്ങാനീരും ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം മുടി ഷാംപൂ ചെയ്യുക,” ഡോ അർച്ചന പറഞ്ഞു.
കൂടാതെ, ഉലുവ വിത്തുകളും താരനിനുള്ള ഏറ്റവും നല്ല പ്രകൃതിദത്ത ചികിത്സകളിലൊന്നാണ്, കാരണം അവ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുടെ മികച്ച ഉറവിടമാണ്. “ഉലുവയുടെ വിത്തുകൾ താരൻ നീക്കം ചെയ്യാനും മുടിക്ക് കരുത്തും ആരോഗ്യവും നിലനിർത്താൻ ആവശ്യമായ പോഷകങ്ങൾ നൽകാനും സഹായിക്കുന്നു. ഉലുവ പേസ്റ്റ് രൂപത്തിലാക്കണം. മൃദുവായ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച്, പേസ്റ്റ് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും നന്നായി മസാജ് ചെയ്യുക. ഏകദേശം 30 മിനിറ്റിനു ശേഷം, ഇത് കഴുകിക്കളയുക. നന്നായി പ്രവർത്തിക്കുന്ന മറ്റൊരു പ്രതിവിധി ചെമ്പരത്തിപ്പൂവ് ആണ്. ഇതിന് മുടി പോഷിപ്പിക്കുന്ന ഗുണങ്ങളുണ്ട്. ചെമ്പരത്തിപ്പൂവ് വെളിച്ചെണ്ണയിൽ വറുത്ത് ചൂടോടെ തലയിൽ തേച്ചാൽ താരൻ അകറ്റാം,”ഡോ അർച്ചന പറഞ്ഞു.