പുരികങ്ങളും കൺപീലികളും മുഖത്തിന്റെ സവിശേഷതകൾ എടുത്തുകാണിക്കാൻ സഹായിക്കുന്നു. മേക്കപ്പ് ഇല്ലെങ്കിലും, തടിച്ചതും ഇരുണ്ടതുമായ പുരികങ്ങളും കൺപീലികളും മുഖത്തിന് കൂടുതൽ ആകർഷകമാക്കുന്നു. എന്നിരുന്നാലും, ഇപ്പോൾ പലർക്കും നേർത്ത കണ്പീലികളും പുരികങ്ങളുമാണ്.
പ്രായം കൂടും തോറും പലരുടെയും പുരികം വളരെ നേർത്തതായി കാണപ്പെടുന്നു. ഹോർമോണുകളോ മോശം പരിചരണമോ മൂലം ചെറുപ്പക്കാരിൽപോലും പുരികം കനംകുറഞ്ഞതായി അനുഭവപ്പെടുന്നു, ആയുർവേദ വിദഗ്ധ ഡോ. നിതിക കോഹ്‌ലി പറയുന്നു.
വാർദ്ധക്യം, പോഷകക്കുറവ്, എക്‌സിമ, കോൺടാക്‌റ്റ് ഡെർമറ്റൈറ്റിസ്, അലോപ്പിയ ഏരിയറ്റ, തൈറോയിഡിന്റെ കുറവ് എന്നിവ കാരണം പുരികത്തിന്റെ കനം കുറയുന്നതായി ഡെർമറ്റോളജിസ്റ്റ് ഡോ. ആഞ്ചൽ പന്ത് നേരത്തെ പറഞ്ഞിരുന്നു.
എന്നിരുന്നാലും, കട്ടിയുള്ള പുരികങ്ങളും കൺപീലികളും നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിനായി ബ്യൂട്ടി പാർലറിൽ പോയി പണം ചെലവാക്കേണ്ട കാര്യമില്ല. ലളിതമായ ഒരു ഉൽപ്പന്നം ഉപയോഗിച്ച് വീട്ടിൽ ഇരുന്ന് തന്നെ ഇവ ശരിയാക്കാൻ സാധിക്കും. ഏതാണ് ആ ഉൽപ്പന്നം എന്നാണോ? ആവണക്കെണ്ണ അഥവാ കാസ്റ്റർ ഓയിലാണ് ഈ മിടുക്കൻ.
കട്ടിയുള്ള പുരികങ്ങളും കൺപീലികളും ലഭിക്കാനായി കാസ്റ്റർ ഓയിൽ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ഡോ.നിതിക പറയുന്നു.
- ഒരു ഐബ്രോ ബ്രഷ് ആവണക്കെണ്ണയിൽ മുക്കുക.
- മാസ്കര ഉപയോഗിക്കുന്ന പോലെ ഇവ നിങ്ങളുടെ കൺപീലികളിൽ പുരട്ടുക. കണ്ണിൽ എണ്ണ വീഴാതിരിക്കാൻ ശ്രദ്ധിക്കണം.
- മുകൾഭാഗത്തും താഴെയുള്ള കൺപീലികളിലും പുരട്ടുക.
- തുടച്ചു കളയാതെ രാത്രി മുഴുവൻ വെയ്ക്കുക.
- അടുത്ത ദിവസം രാവിലെ കഴുകി കളയുക.
കൂടുതൽ ഫലം ലഭിക്കാനായി രാവിലെ കുറച്ച് തൈരും നാരങ്ങയും ചേർത്ത് ആവണക്കെണ്ണ നീക്കം ചെയ്യാനും വിദഗ്ധ നിർദേശിക്കുന്നു.