മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ മികച്ച കളക്ഷനുമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് നടി തൃഷ. ചിത്രത്തിൽ കുന്ദവൈ രാഞ്ജിയുടെ വേഷം ചെയ്തത് തൃഷയാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താരം. പ്രമോഷൻ പരിപാടികൾക്ക് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്.
സാരിയിലും അനാർക്കലിയിലും കുർത്ത സെറ്റിലുമുള്ള തൃഷയുടെ ചിത്രങ്ങൾ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കിയിട്ടുണ്ട്. ചിത്രത്തിനെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതിന്റെ പുതിയ ചിത്രങ്ങൾ തൃഷ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
സൈബീരിയൻ സ്ക്വിൽ ഷീർ സാരിയാണ് താരം ധരിച്ചത്. ഫ്ലോറൽ എംബ്രോയിഡറി വർക്കുകൾ നിറഞ്ഞതാണ് ഈ എലിഗന്റ് ഓർഗൻസ സാരി. ഡീപ് വി നെക്കോടു കൂടിയതാണ് ബ്ലൗസ്. റിഷി ആൻഡ് വിഭൂതി ലേബലിൽനിന്നുള്ളതാണ് ഈ സാരി. 40,000 രൂപയാണ് സാരിയുടെ വില.

തെന്നിന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ ആദ്യഭാഗം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം തുടങ്ങി വൻതാര നിരയാണ് ചിത്രത്തിലുള്ളത്.