മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് നടി തൃഷ. വിക്രം, ഐശ്വര്യ റായി, ജയം രവി, ഐശ്വര്യ ലക്ഷ്മി, കാർത്തി, ജയറാം, പ്രകാശ് രാജ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പ്രമോഷനായി പൊന്നിയിൻ സെൽവൻ ടീം ബുധനാഴ്ച തിരുവനന്തപുരത്തും എത്തിയിരുന്നു.
പൊന്നിയിൻ സെൽവന്റെ പ്രമോഷനിടെ തൃഷ അണിഞ്ഞ ഷെയ്ഡഡ് കുർത്ത ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവർന്നിരുന്നു. ബ്രൈറ്റ് ഗ്രീൻ ബ്ലൂ കളർ കോമ്പിനേഷനിലുള്ള ഈ ഒംബ്രെ കുർത്ത ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത് ഡിസൈനർ മേഘ്ന പഞ്ച്മാടിയ ആണ്. 18,950 രൂപയാണ് ഈ മൾട്ടി കളർ ഷെയ്ഡഡ് ഡ്രസ്സിന്റെ വില.

ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ് ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഷകളിലായി റിലീസ് ചെയ്യും. പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍.
തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനെത്തുക. അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നത്. സെപ്റ്റംബർ 30-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.