scorecardresearch

അതിവേഗം മുടി വളരും, ഈ സെറം കൈയ്യിലുണ്ടോ?

അമിതമായ മുടികൊഴിച്ചിൽ തടഞ്ഞ് കരുത്തുറ്റ തിളക്കമാർന്ന മുടിയിഴകൾ നിങ്ങൾക്ക് സ്വന്തമാക്കാം, ഈ​ ഹെയർസെറം സ്ഥിരമായി ഉപയോഗിച്ചു നോക്കൂ

അമിതമായ മുടികൊഴിച്ചിൽ തടഞ്ഞ് കരുത്തുറ്റ തിളക്കമാർന്ന മുടിയിഴകൾ നിങ്ങൾക്ക് സ്വന്തമാക്കാം, ഈ​ ഹെയർസെറം സ്ഥിരമായി ഉപയോഗിച്ചു നോക്കൂ

author-image
Lifestyle Desk
New Update
Rosemary Oil Hair Serum

ആൻ്റി ഓക്സിഡൻ്റ് സവിശേഷതകളുള്ള ഈ ഹെയർ സെറം മുടി കൊഴിച്ചിലിന് മികച്ച പ്രതിവിധിയാണ് | ചിത്രം: ഫ്രീപിക്

ഔഷധ ഗുണങ്ങൾ കൊണ്ട് ഏറെ പ്രചാരത്തിലുള്ള ഒന്നാണ് റോസ്മേരി ഹെയർ സെറം. റോസ്മേരി ചെടിയുടെ ഇലകളിൽ നിന്നാണ് ഇത് നിർമ്മിക്കുന്നത്. ധാരാളം ആൻ്റി ഓക്സിഡൻ്റ്, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ അതിൽ ഉൾച്ചേർന്നിരിക്കുന്നു. തലയോട്ടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതിലൂടെ കരുത്തുറ്റ തലമുടിയുടെ വളർച്ചക്ക് ഇത് സഹായിക്കുന്നു.

Advertisment

റോസ്മേരി സെറം ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുന്നത് രക്തയോട്ടത്തിന് ഗുണകരമാണ്. രക്തയോട്ടം വർധിക്കുന്നു എന്നാൽ ഹെയർ ഫോളിക്കിലുകളിലേയ്ക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നു എന്നാണ് അർത്ഥം. ഇത് അതിവേഗം മുടി വളരുന്നതിന് പ്രോത്സാഹിപ്പിക്കും.

Also Read: തേങ്ങാപ്പാലിൽ തേൻ ചേർത്ത് മുടിയിൽ പുരട്ടുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?

തലമുടിയുടെ കട്ടി കുറയുന്നതിന് കാരണമായ ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോൺ തടയുന്നതിന് റോസ്മേരിക്ക് കഴിയും. ഇത് കഷണ്ടി, മുടി നേർത്തു പോകുന്ന അവസ്ഥ എന്നിവയ്ക്ക് എതിരെ പ്രവർത്തിക്കും. റോസ്മേരി എണ്ണുയും തലമുടിക്ക് ഏറെ ഗുണപ്രദമാണ്. 

Advertisment

ചേരുവകൾ

  • റോസ്മേരി- 2 ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ- 100 മില്ലി
  • റോസ്മേരി എണ്ണ- 10 തുള്ളി
  • വിറ്റാമിൻ ഇ എണ്ണ- 1 ക്യാപ്സൂൾ
Rosemary oil
ഈ ഹെയർ സെറം തയ്യാറാക്കിയാൽ 6 മാസം വരെ ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്

Also Read: ഒരു മുറി നാരങ്ങ മതി, ഇനി അകാലനര അകറ്റാൻ പായ്ക്കറ്റ് ഡൈ വേണ്ട

തയ്യാറാക്കുന്ന വിധം

ഒരു പാനിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. അതിലേയ്ക്ക് റോസ്മേരി ഇലകൾ ഉണക്കിയതു ചേർക്കാം. കുറഞ്ഞ തീയിൽ 20 മിനിറ്റ് ചൂടാക്കാം. തിളപ്പിക്കേണ്ട ആവശ്യമില്ല. ശേഷം അടുപ്പണച്ച് എണ്ണ തണുക്കാൻ മാറ്റി വയ്ക്കാം. എണ്ണ തണുത്തതിനു ശേഷം ഒരു കോട്ടൺ തുണിയിൽ അരിച്ചെടുക്കാം. ഇതിലേയ്ക്ക് റോസ്മേരി എണ്ണയും വിറ്റാമിൻ ഇഉ ഓയിലും ചേർത്തിളക്കി യോജിപ്പിക്കാം. ഇതൊരു ചെറിയ കുപ്പിയിലേയ്ക്കു മാറ്റാം. നേരിട്ട് സൂര്യപ്രകാശവും ഈർപ്പവും ഏൽക്കാത്ത തണുപ്പുള്ള സ്ഥലത്ത് ഇത് സൂക്ഷിക്കാം. ഇത് ആറ് മാസം വരെ ഇങ്ങനെ ഉപയോഗിക്കാം. 

Also Read: കറിവേപ്പിലയും ഉലുവയും തലമുടിയിൽ ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?

ഉപയോഗിക്കേണ്ട വിധം

തലമുടി പല ഭാഗങ്ങളായി തിരിച്ച്, തയ്യാറാക്കിയ ഹെയർ സെറം വിരലുകൾ ഉപയോഗിച്ച് ശിരോചർമ്മത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. ഇത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇത് പുരട്ടി അതിരാവിലെ കഴുകി കളഞ്ഞാൽ  മതിയാകും. ഇത് നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഷാമ്പൂവിലും കണ്ടീഷ്ണറിലും കലർത്തി ഉപയോഗിക്കാവുന്നതാണ്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: തലമുടി പരിചരണത്തിന് ഇതിൽ ഏതെണ്ണ നിങ്ങൾ തിരഞ്ഞെടുക്കും?

Hair Beauty Tips Hair Fall

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: