ചര്‍മ്മ സംരക്ഷണത്തിന്റെ ഭാഗമായി പലവിധത്തിലുളള ഫെയ്‌സ് മാസ്‌ക്കുകള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. മുഖക്കുരു, ചര്‍മ്മത്തിലെ കരുവാളിപ്പ്, വരണ്ട ചര്‍മ്മം എന്നിവ ഇല്ലാതാക്കാന്‍ ഇതു സഹായകമാണ്. ചര്‍മ്മ സംരക്ഷണത്തില്‍ ഉള്‍പ്പെടുന്ന മറ്റൊരു കാര്യം ചര്‍മ്മത്തില്‍ തിളക്കം നിലനിര്‍ത്തുകയെന്നയാണ്.
ബ്യൂട്ടി ബ്ലോഗര്‍മാര്‍ക്കിടയില്‍ ട്രെന്‍ഡിങ്ങായ ഫേസ് പാക്കായ് മാറിയിരിക്കുകയാണ് ബീറ്റ്‌റൂട്ട് പൊടി ഉപയോഗിച്ചുളള പാക്ക്. ചര്‍മ്മത്തില്‍ തിളക്കം നിലനിര്‍ത്താന്‍ ഇതു സഹായിക്കുമെന്നാണ് പല ബ്ലോഗര്‍മാരും പറയുന്നത്. മാത്രമല്ല പാക്കിനായുളള ബീറ്റ്‌റൂട്ട് പൊടി വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാമെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.
എങ്ങനെയാണ് ബീറ്റ്‌റൂട്ട് പൊടി ഉണ്ടാക്കുന്നതെന്നു നോക്കാം
- ബീറ്റ്‌റൂട്ട് ചെറുകഷ്ണങ്ങളായി മുറിച്ചെടുക്കുക
- ഇവ 3-4 ദിവസം വരെ വെയിലത്തു ഉണക്കിയെടുക്കാനായി വയ്ക്കുക
- ശേഷം മിക്‌സി ഉപയോഗിച്ചു പൊടിച്ചെടുക്കാവുന്നതാണ്.
ഇങ്ങനെ പൊടിച്ചെടുത്ത ബീറ്റ്‌റൂട്ട് പൊടി പാത്രത്തില്‍ സൂക്ഷിക്കാവുന്നതാണ്. ആവശ്യാനുസരണം പൊടിയെടുത്ത് തൈരും, തേനും ചേര്‍ത്ത് മുഖത്തു പുരട്ടാം. 15 മിനിറ്റുകള്‍ക്കു ശേഷം നനഞ്ഞ തുണി ഉപയോഗിച്ചു തുടച്ചു മാറ്റാവുന്നതാണ്. തിളക്കവും മൃദുവുമായ ചര്‍മം നേടാന്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും ഈ പാക്ക് ശീലമാക്കാവുന്നതാണ്.