സ്വപ്‌നങ്ങൾക്ക് പിറകേ പോകുന്നവരാണ് ജീവിതത്തിൽ വിജയിക്കുകയെന്ന് പറയാറുണ്ട്. പക്ഷേ പലപ്പോഴും സാഹചര്യങ്ങളോ തിരക്കുകളോ നമ്മുടെ സ്വപ്‌നങ്ങളെ മാറ്റി നിർത്താൻ പ്രേരിപ്പിക്കും. പക്ഷേ ഒന്നിനും തന്രെ സ്വപ്‌നങ്ങളെ തകർക്കാനാവില്ലെന്ന് തെളിയിക്കുകയാണ് ഈ ഇറ്റാലിയൻ പെൺകുട്ടി. ലോകം മുഴുവൻ ഒറ്റയ്‌ക്ക് കാണണം എന്നായിരുന്നു മരീന പിറോയുടെ ആഗ്രഹം. അതിനായി അവൾ സ്വന്തം ജോലിയും നാടും വീടും എല്ലാം ഉപേക്ഷിച്ചു യാത്ര പുറപ്പെട്ടു. കൂട്ടിന് അവളുടെ പ്രിയപ്പെട്ട നായ ഓഡിയെയും കൂട്ടി.

ഇറ്റലിയാണ് സ്വദേശമെങ്കിലും കഴിഞ്ഞ അഞ്ചു വർഷമായി യുകെയിലാണ് മരീനയുടെ താമസം. ഓഫീസിലെ തിരക്കുകൾക്കിടയിലും അവൾ സ്വപ്‌നങ്ങൾക്ക് അവധി കൊടുത്തില്ല. അതിനായുളള ഒരുക്കമായിരുന്നു കഴിഞ്ഞ കുറച്ചുകാലമായി മരീന. അഞ്ച് ഡോറുളള 2001 മോഡൽ റെനോൾട്ട് കംഗൂ വാങ്ങിയ മരീന പിന്നീട് വാഹനം ഒരു കൊച്ചു വീടാക്കി മാറ്റി. പറക്കും തളിക സിനിമയിലെ ബസ് പോലെ ഒരു വീട്ടിൽ ഉളള സകല സാധനങ്ങളും ആ കൊച്ചു വാനിൽ മരീന ഒരുക്കി, അടുക്കളയും ബെഡും വൈദ്യുതിയും പുസ്‌തകങ്ങളും സംഗീത ഉപകരണങ്ങളും അടക്കം.

A photo posted by Marina (@pamthevan91) on

The odd couple ❤ #Odie #pamthevan

A photo posted by Marina (@pamthevan91) on

എല്ലാ കാര്യങ്ങളും സ്വന്തമായി പരീക്ഷിക്കുമ്പോൾ താൻ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നെന്ന് മരീന പറയുന്നു. തന്റെ യാത്രാനുഭവം ചിത്രങ്ങളിലൂടെ മരീന തുടങ്ങിയ #pamthevan എന്ന ഇൻസ്‌റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്‌ക്കുന്നു. തനിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുളള നിർദാശങ്ങൾ ഉൾപ്പെടുത്തി www.pamthevan.com എന്ന ബ്ലോഗും മരീന ചെയ്യുന്നുണ്ട്.