/indian-express-malayalam/media/media_files/2025/02/18/top-hidden-tourist-spots-in-kerala-with-peace-atmosphere-and-greenery-1-609027.jpg)
മീശപ്പുലിമല
ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് മീശപ്പുലിമല. ആനമുടി കഴിഞ്ഞാൽ കേരളത്തിലെ (പശ്ചിമഘട്ടത്തിലെ) ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. മൂന്നാറിൽ നിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റ് കടന്നാൽ മീശപ്പുലിമലയിലേക്കുള്ള ബേസ്ക്യാമ്പിൽ എത്താം. മലയിൽ മഞ്ഞിറങ്ങുന്നതു കാണാനാണ് അധികം സഞ്ചാരികളും ഏത്തിച്ചേരാറുള്ളത്.
/indian-express-malayalam/media/media_files/2025/02/18/top-hidden-tourist-spots-in-kerala-with-peace-atmosphere-and-greenery-2-371941.jpg)
എടയ്ക്കൽ ഗുഹ
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ഗ്രാമമാണ് ഇടക്കൽ (ഇടയ്ക്കൽ). വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള മലയായ അമ്പുകുത്തി മല എടക്കലിൽ ആണ് സ്ഥിതിചെയ്യുന്നത്. പ്രാചീന കാലത്തെ നവീന ശിലായുഗ കാലഘട്ടത്തിലെ ഗുഹകൾ ഈ മലയിലുണ്ട്. പുരാവസ്തു വകുപ്പിൻ്റെ കീഴിൽ സംരക്ഷിക്കപ്പെടുന്ന എടയ്ക്കൽ ഗുഹ അതിൽ ഒന്നാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1200 അടി മുകളലിായാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ചരിത്രം പേറുന്ന പ്രകൃതി ഒരുക്കിയ ഈ ദൃശ്യ വിസ്മയം കാണാതെ പോകരുത്.
/indian-express-malayalam/media/media_files/2025/02/18/top-hidden-tourist-spots-in-kerala-with-peace-atmosphere-and-greenery-3-221480.jpg)
കുമ്പളങ്ങി
ഇന്ത്യയിലെ ആദ്യത്തെ മോഡൽ ടൂറിസം ഗ്രാമമാണ് കുമ്പളങ്ങി. കുമ്പളങ്ങി എന്ന സിനിമയുടെ റിലീസിനു ശേഷം ധാരാളം സഞ്ചാരികളാണ് ഈ സ്ഥലത്തേയ്ക്ക് എത്തുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ആകലയായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കായലിൻ്റെ ഭംഗി തന്നെയാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കവരാണ് കുമ്പളങ്ങിയെ വേറിട്ട് നിർത്തുന്നത്. ബയോലുമിനിസെൻസ് എന്ന പ്രതിഭാസത്തെയാണ് കവര് എന്ന് വിളിക്കുന്നത്. കവര് പൂക്കുന്നിടം എന്ന വിളിപ്പേരും കുമ്പളങ്ങിക്കുണ്ട്.
/indian-express-malayalam/media/media_files/2025/02/18/top-hidden-tourist-spots-in-kerala-with-peace-atmosphere-and-greenery-4-682327.jpg)
പൊൻമുടി
കേരളത്തിലെ ഏറ്റവും മികച്ച ഓഫ്ബീറ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് പൊന്മുടി. വളവുകളും തിരിവുകളുമുള്ള റോഡുകൾ, ചെറിയ അരുവികൾ, വർണ്ണാഭമായ ചിത്രശലഭങ്ങൾ, ശ്രദ്ധേയമായ വെള്ളച്ചാട്ടങ്ങൾ എന്നിവയെല്ലാം പൊന്മുടിയാത്രയെ മനോഹരമാക്കുന്ന ഘടകങ്ങളാണ്. 'ഗോൾഡൻ പീക്ക്' എന്നറിയപ്പെടുന്ന ഈ പ്രദേശം ട്രെക്കിംഗ് പ്രേമികളുടെ പറുദീസയാണ്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 55.4 കിലോമീറ്റർ അകലെയാണ് പൊന്മുടി.
/indian-express-malayalam/media/media_files/2025/02/18/top-hidden-tourist-spots-in-kerala-with-peace-atmosphere-and-greenery-5-408394.jpg)
കാവ്വായി കായൽ
കേരളത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കായലാണ് പയ്യന്നൂരടുത്ത സ്ഥിതി ചെയ്യുന്ന കവ്വായി കായൽ. ഏഴ് പുഴകളുടെ സംഗമസ്ഥലമായാണ് കവ്വായി കായൽ അറിയപ്പെടുന്നത്. കായൽ തീരത്തെ സസ്യ സമൃദ്ധിയും, പക്ഷികളുടെ വൈവിധ്യവും കണ്ണിനു മനസ്സിനും കുളിർമയേകും
/indian-express-malayalam/media/media_files/2025/02/18/top-hidden-tourist-spots-in-kerala-with-peace-atmosphere-and-greenery-6-902547.jpg)
തെന്മല
കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇക്കോ ടൂറിസം ഡെസ്റ്റിനേഷനാണ് തെന്മല. നക്ഷത്രവനം, മൗണ്ടൻ ബൈക്കിംഗ്, റോക്ക് ക്ലൈബിംഗ് എന്നിവയൊക്കെയാണ് പ്രധാന ആകർഷണങ്ങൾ. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 66 കിലോമീറ്റർ അകലെ.
/indian-express-malayalam/media/media_files/2025/02/18/top-hidden-tourist-spots-in-kerala-with-peace-atmosphere-and-greenery-7-800644.jpg)
മുഴുപ്പിലങ്ങാട് ബീച്ച്
കണ്ണൂർ ജില്ലയിൽ തലശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന കടൽത്തീരമാണ് മുഴുപ്പിലങ്ങാട് ബീച്ച്. കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്. കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ഡ്രൈവ് ഇൻ ബീച്ച് ഇതാണ്. ഏകദേശം 4 കിലോമീറ്റർ നീളത്തിലാണ് ഇതിൻ്റെ കിടപ്പ്. തലശ്ശേരിയിൽ നിന്നും 7 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
/indian-express-malayalam/media/media_files/2025/02/18/top-hidden-tourist-spots-in-kerala-with-peace-atmosphere-and-greenery-8-960539.jpg)
വർക്കല ക്ലിഫ്
വർക്കല ബീച്ചിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചെങ്കല്ല് നിറഞ്ഞ പാറയാണിത്. കടലിൻ്റെ വിശാലമായ കാഴ്ച തന്നെ ക്ലിഫിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ഭീമാകാരമായ പാറക്കൂട്ടങ്ങൾ, കുന്നിൻ ചെരിവുകൾ, വിളക്കുമാടം. കോട്ടകളും അവശിഷ്ടങ്ങൾ, തുടങ്ങി ആകർഷകമായ കാഴ്ചകൾ ഒട്ടേറെയുണ്ട് ഇവിടെ.
/indian-express-malayalam/media/media_files/2025/02/18/top-hidden-tourist-spots-in-kerala-with-peace-atmosphere-and-greenery-9-250398.jpg)
നെല്ലിയാമ്പതി
കേരളത്തിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് നെല്ലിയാമ്പതി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം ഹെയർപിൻ വളവുകൾ പിന്നിട്ട് മനോഹരമായ ഹിൽ സ്റ്റേഷനിൽ എത്തിച്ചേരാം. പറമ്പിക്കുളം വന്യജീവി സങ്കേതം, നെല്ലിയാമ്പതി മലനിരകൾ, ട്രെക്കിംഗ് പാത, രാജാസ് ക്ലിഫ് (മാമ്പാറ കൊടുമുടി) എന്നിവയൊക്കെ നെല്ലിയാമ്പതിയിൽ എക്സ്പ്ലോർ ചെയ്യാം. | ചിത്രം: ഫ്രീപിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.