ആഢംബരത്തിന്റെ പ്രതീകമാണ് റോൾസ് റോയ്സ് കാറുകൾ. ആഡംബര കാറുകളുടെ രാജാവെന്നാണ് റോൾസ് റോയ്സ് അറിയപ്പെടുന്നത് തന്നെ. കോടികൾ വിലമതിക്കുന്ന റോൾസ് റോയ്സ് സാധാരണക്കാർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ലക്ഷ്വറിയാണ്. ഒരു ദിവസത്തേക്ക് വാടകയ്ക്ക് എടുക്കണമെന്നു വെച്ചാലും 80 കിലോമീറ്റർ ഓടാൻ നാലര ലക്ഷം രൂപ വരെ വാടകയായി നൽകേണ്ടി വരും. ആ ലക്ഷ്വറിയെ 25,000 രൂപയ്ക്ക് സഞ്ചാരികൾക്ക് ലഭ്യമാക്കി കൊടുക്കുകയാണ് ബോബി ചെമ്മണ്ണൂർ.

റോൾസ് റോയ്സ് കാറിൽ മൂന്നുദിവസത്തെ യാത്ര, ഒപ്പം മൂന്നാറിലെ ഓക്സിജൻ റിസോർട്ടിൽ താമസവും- ബിസിനസുകാരനായ ബോബി ചെമ്മണ്ണൂരാണ് വേറിട്ട ഒരു ടൂർ പാക്കേജുമായി എത്തിയിരിക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ 12 കോടിയോളം വില വരുന്ന റോൾസ് റോയ്സാണ് ടൂറിസ്റ്റുകൾക്കായി ടാക്സിയാക്കി മാറ്റിയിരിക്കുന്നത്. ഇന്ത്യയിൽ തന്നെ റോൾസ് റോയ്സിന്റെ ഈ മോഡൽ കാർ അഞ്ചുപേർക്ക് മാത്രമേയുള്ളൂ എന്ന് ബോബി ചെമ്മണ്ണൂർ പറയുന്നു.

“മൂന്നു ദിവസത്തേക്ക് ഒരു ഇന്നോവ വാടകയ്ക്ക് എടുക്കാൻ തന്നെ ഏതാണ്ട് 25000 രൂപയോളം ചിലവു വരും. റോൾസ് റോയിസ് കണ്ടിട്ടോ കയറിയിട്ടോ ഇല്ലാത്ത വിനോദ സഞ്ചാരികൾക്ക് വേണ്ടിയിട്ടാണ് ഇത്തരമൊരു പദ്ധതി,” ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർക്കുന്നു.

ജനുവരിയിൽ കൊച്ചിയിൽ നിന്നും തേക്കടിയിലേക്ക് ഹെലികോപ്ടർ ടാക്സി സർവ്വീസും ബോബി ചെമ്മണ്ണൂർ ഏർപ്പെടുത്തിയിരുന്നു. റോഡ് മാർഗ്ഗം നാലര മണിക്കൂറിലേറെ എടുക്കുന്ന യാത്ര 45 മിനിറ്റ് കൊണ്ട് സാധ്യമാക്കുന്ന ഹെലിടാക്സി സർവീസായിരുന്നു ഇത്.

Read more: കുടജാദ്രി യാത്ര: തനിച്ചുള്ള യാത്രകളൊന്നും യഥാര്‍ത്ഥത്തില്‍ തനിച്ചല്ല

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook